Skip to content
International

ഇസ്രായേൽ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈലാക്രമണം; കപ്പലിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്നും ആരോപണം

സന/ഏദന്‍: ഗാസയിലെ പലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സൈനിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി, യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിലെ ബെന്‍ ഗൂരിയോന്‍ വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഈ ആഴ്ച ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ മുക്കിയതിന് പിന്നാലെയാണിത്. തങ്ങള്‍ നടത്തിയ ‘തന്ത്ര

N

News Desk

Published on: 10 Jul 2025, 5:59 pm

ഇസ്രായേൽ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈലാക്രമണം; കപ്പലിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്നും ആരോപണം

സന/ഏദന്‍: ഗാസയിലെ പലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സൈനിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി, യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിലെ ബെന്‍ ഗൂരിയോന്‍ വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഈ ആഴ്ച ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ മുക്കിയതിന് പിന്നാലെയാണിത്.

തങ്ങള്‍ നടത്തിയ ‘തന്ത്രപരമായ സൈനിക നീക്കം’ വിജയകരമായിരുന്നുവെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യാഴാഴ്ച അവകാശപ്പെട്ടു. എന്നാല്‍, മിസൈല്‍ ആക്രമണം തങ്ങള്‍ പ്രതിരോധിച്ചതായി ഇസ്രായേലി സൈന്യവും പറയുന്നു.

അതേസമയം, തിങ്കളാഴ്ച ഹൂതികള്‍ ആക്രമിച്ച് മുക്കിയ ‘എറ്റേണിറ്റി സി’ എന്ന കപ്പലിലെ ആറ് ജീവനക്കാരെ ഹൂതികള്‍ തടവിലാക്കിയിരിക്കുകയാണെന്ന് മാരിടൈം സെക്യൂരിറ്റി വൃത്തങ്ങള്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള ലൈബീരിയന്‍ പതാകയുള്ള ഈ കപ്പലിലെ ആക്രമണത്തില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടിരുന്നു.

യൂറോപ്യന്‍ യൂണിയന്റെ നാവിക സേനയായ അസ്പിഡെസിന്റെ കണക്കനുസരിച്ച്, എറ്റേണിറ്റി സിയില്‍ ആകെ 25 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ചൊവ്വാഴ്ച കപ്പല്‍ മുങ്ങിയപ്പോള്‍ പത്തുപേരെ ജീവനോടെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി. എന്നാല്‍, പതിനൊന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ ആറുപേരാണ് ഹൂതികളുടെ കസ്റ്റഡിയില്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നത്.

കപ്പലിലെ ചില ജീവനക്കാരെ തങ്ങള്‍ രക്ഷപ്പെടുത്തി വൈദ്യസഹായം നല്‍കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നായിരുന്നു ഹൂതി വക്താവിന്റെ വാദം. എന്നാല്‍, ‘നാവികരെ കൊലപ്പെടുത്തി, കപ്പല്‍ മുക്കി, രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയ ശേഷം ജീവനക്കാരെ തട്ടിക്കൊണ്ടുപോവുകയാണ് ഹൂതികള്‍ ചെയ്തതെന്ന്’ യെമനിലെ യുഎസ് എംബസി എക്സില്‍ ആരോപിച്ചു.

എറ്റേണിറ്റി സിക്ക് നേരെയുള്ള ആക്രമണത്തിന് ഒരു ദിവസം മുന്‍പ്, ഹൂതികള്‍ ‘മാജിക് സീസ്’ എന്ന കപ്പലും ആക്രമിച്ച് മുക്കിയിരുന്നു. ഈ കപ്പലിലെ എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. 2023 നവംബറില്‍ ആരംഭിച്ച ആക്രമണ പരമ്പരയില്‍ ഇതുവരെ നൂറിലധികം കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ട്.

Related Stories