Skip to content
Opinion

‘ഹാഷ്മി നിങ്ങള്‍ ചെയ്തത് മാധ്യമ പ്രവര്‍ത്തനമല്ല, ആത്മവഞ്ചനയാണ്’

ഷിബു ഗോബാലകൃഷ്ണന്‍ നിങ്ങൾ ഇന്നു ഇരുന്നുകൊടുത്തതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല. നിങ്ങൾ അപ്പോൾ അടക്കിപ്പിടിച്ചു വച്ച അറിവുകളുടെയും അനുഭവങ്ങളുടെയും പേര് മാധ്യമപ്രവർത്തനം എന്നല്ല. നിങ്ങൾ ചോദിക്കാതെ പോയ മറുചോദ്യങ്ങളുടെ പേര് മാധ്യമപ്രവർത്തനം എന്നല്ല. അയാൾ പറഞ്ഞതിനേക്കാൾ അയാളെ അറിയാവുന്ന നിങ്ങൾ അയാളുട

N

News Desk

Published on: 3 Feb 2026, 10:49 am

‘ഹാഷ്മി നിങ്ങള്‍ ചെയ്തത് മാധ്യമ പ്രവര്‍ത്തനമല്ല, ആത്മവഞ്ചനയാണ്’

ഷിബു ഗോബാലകൃഷ്ണന്‍

നിങ്ങൾ ഇന്നു ഇരുന്നുകൊടുത്തതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല. നിങ്ങൾ അപ്പോൾ അടക്കിപ്പിടിച്ചു വച്ച അറിവുകളുടെയും അനുഭവങ്ങളുടെയും പേര് മാധ്യമപ്രവർത്തനം എന്നല്ല. നിങ്ങൾ ചോദിക്കാതെ പോയ മറുചോദ്യങ്ങളുടെ പേര് മാധ്യമപ്രവർത്തനം എന്നല്ല.

അയാൾ പറഞ്ഞതിനേക്കാൾ അയാളെ അറിയാവുന്ന നിങ്ങൾ അയാളുടെ വാദങ്ങളെ നേരിയ ഒരു പ്രതിരോധം കൊണ്ടുപോലും മുറിവേൽപ്പിക്കാതെ പരിരക്ഷിച്ചതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല. അറിഞ്ഞുകൊണ്ട് അയാൾക്ക് നിങ്ങൾ ചെയ്തുകൊടുത്ത സൗകര്യത്തിന്റെയും സൗമനസ്യത്തിന്റെയും പേര് മാധ്യമപ്രവർത്തനം എന്നല്ല.

അതീവ ദുർബലമായ അയാളുടെ വാദങ്ങളെ പറഞ്ഞു സമർത്ഥിക്കാനും വിജയിക്കാനും അനുവദിച്ചുകൊണ്ട് നിങ്ങൾ നടത്തിയ മൗനസമ്മതത്തിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല. അയാൾ ഈ പറഞ്ഞതൊന്നുമല്ല അയാൾ എന്ന് അറിയാവുന്ന നിങ്ങൾ ആരെങ്കിലും ഒരാൾ കൂടി തെറ്റിദ്ധരിക്കപ്പെടുന്നെങ്കിൽ ആയിക്കോട്ടെ എന്നുകരുതി സത്യത്തെ കൊലക്കുകൊടുത്തതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല. അതിജീവിതകളായ സ്ത്രീകൾ ഇതുകേൾക്കുമ്പോൾ കടന്നുപോകാനിടയുള്ള മനോനില അനുഭവിക്കാനോ ആലോചിക്കാനോ കഴിയാതെ ഇരുന്നു തലകുലുക്കുന്നതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല.

നിങ്ങൾ ചെയ്തതിന്റെ പേര് ആത്മവഞ്ചന എന്നാണ്.

(ഫെയ്സ്ബുക്ക് കുറിപ്പ്)

Related Stories