ഇസ്രായേൽ സൈനന്യത്തിനു വേണ്ടി ഗൂഗിൾ 45 മില്യൺ ഡോളറിന്റെ കരാറിൽ ഏർപ്പെട്ടതായി റിപ്പോർട്ട്
തെൽ അവീവ്: ഗാസയിലെ മാനുഷിക പ്രതിസന്ധി കുറച്ചു കാണിക്കുന്നതിനും സർക്കാർ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസുമായി ഗൂഗിൾ ആറ് മാസത്തെ 45 മില്യൺ ഡോളറിൻ്റെ കരാറിൽ ഏർപ്പെട്ടതായി ഡ്രോപ്പ് സൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂൺ അവസാനമാണ് ഈ കരാർ ഒപ്പിട്ടതെന്നു

തെൽ അവീവ്: ഗാസയിലെ മാനുഷിക പ്രതിസന്ധി കുറച്ചു കാണിക്കുന്നതിനും സർക്കാർ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസുമായി ഗൂഗിൾ ആറ് മാസത്തെ 45 മില്യൺ ഡോളറിൻ്റെ കരാറിൽ ഏർപ്പെട്ടതായി ഡ്രോപ്പ് സൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂൺ അവസാനമാണ് ഈ കരാർ ഒപ്പിട്ടതെന്നും, നെതന്യാഹുവിന്റെ പൊതുജന സമ്പർക്ക തന്ത്രത്തിൽ ഗൂഗിൾ ഒരു പ്രധാന പങ്കാളിയാണെന്ന് കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാർച്ച് 2-ന് ഇസ്രായേൽ ഗാസയിലേക്കുള്ള ഭക്ഷണം, മരുന്ന്, ഇന്ധനം, മറ്റ് മാനുഷിക സഹായങ്ങൾ എന്നിവ തടഞ്ഞതിന് പിന്നാലെയാണ് ഈ കരാർ നിലവിൽ വന്നത്. ഗാസയിൽ പട്ടിണിയില്ലെന്ന് വാദിക്കുന്ന സർക്കാർ പരസ്യങ്ങൾ ഗൂഗിളിൻ്റെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ഗാസയിൽ ഭക്ഷണം ലഭ്യമാണ്. മറ്റെന്തെങ്കിലും അവകാശവാദം നുണയാണ്” എന്ന് പ്രഖ്യാപിക്കുന്ന ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ യൂട്യൂബ് വീഡിയോ ഇതിന് ഉദാഹരണമാണ്. പണം നൽകിയുള്ള പരസ്യങ്ങളിലൂടെയാണ് ഈ വീഡിയോ 60 ലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചത്.
സർക്കാർ രേഖകൾ പ്രകാരം, യൂട്യൂബ്, ഗൂഗിളിന്റെ ഡിസ്പ്ലേ & വീഡിയോ 360 പ്ലാറ്റ്‌ഫോം എന്നിവ വഴിയാണ് ഈ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇത്തരം പരസ്യങ്ങളെ ‘ഹാസ്ബറ’ അഥവാ ‘പ്രചരണം’ എന്ന് വിളിക്കുന്നു. എക്സ് എന്ന സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിൽ 3 മില്യൺ ഡോളറും ഫ്രഞ്ച്-ഇസ്രായേൽ പ്ലാറ്റ്‌ഫോമായ ഔട്ട്ബ്രെയിൻ/ടീഡ്‌സിൽ 2.1 മില്യൺ ഡോളറും ഇസ്രായേൽ പരസ്യങ്ങൾക്കായി ചെലവഴിച്ചു.
യുഎൻ, ഗാസ അധികാരികളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ഇസ്രായേലിൻ്റെ മറ്റ് ഗൂഗിൾ പരസ്യങ്ങൾ കഴിഞ്ഞ വർഷം WIRED റിപ്പോർട്ട് ചെയ്തിരുന്നു. ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ മാനുഷിക പ്രവർത്തനങ്ങളെ മറികടക്കാൻ സ്ഥാപിച്ച വിവാദമായ ‘യുഎസ് പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ’ പ്രോത്സാഹിപ്പിക്കുന്നതും യു.എന്നിനെതിരെ ‘മനഃപൂർവമായ അട്ടിമറി’ ആരോപിക്കുന്നതുമായ പരസ്യങ്ങൾ ജൂലൈയിലെയും ജൂണിലെയും ഗൂഗിൾ പരസ്യ സുതാര്യതാ കേന്ദ്രത്തിൽ ലഭ്യമാണ്.
രണ്ട് വർഷം മുൻപ് ഇസ്രായേൽ തുടങ്ങിയ യുദ്ധത്തിനു ശേഷം ഗാസയിൽ ഏറ്റവും കൂടുതൽ ആളുകൾ പട്ടിണി കാരണം മരിച്ചത് ഓഗസ്റ്റ് മാസത്തിലാണ്. ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഓഗസ്റ്റ് മാസത്തിൽ 185 പേർ പട്ടിണി മൂലം മരിച്ചു, ഇതിൽ 12 പേർ കുട്ടികളാണ്. യുഎൻ പിന്തുണയുള്ള പട്ടിണി നിരീക്ഷണ സംവിധാനമായ ഇൻ്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (IPC) ഗാസയെ ക്ഷാമ മേഖലയായി പ്രഖ്യാപിച്ചതിനു ശേഷം 70 പേർ പട്ടിണി മൂലം മരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 5 വയസ്സിൽ താഴെയുള്ള 43,000 കുട്ടികളും, 55,000 ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 2 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
