Opinion
ശ്രീനാരായണീയരോ “വെള്ളാപ്പള്ളീയരോ”? സുദേഷ് എം രഘു എഴുതുന്നു
സുദേഷ് എം രഘു വെള്ളാപ്പള്ളിയുടെ നിരന്തരമായുള്ള മുസ്ലിം വിദ്വേഷ പ്രസ്താവനകൾ കണ്ടു് ഒരു മാധ്യമപ്രവർത്തകൻ എന്നോടു ചോദിച്ചത്, സമുദായം ഇദ്ദേഹത്തെ പിൻപറ്റുന്നുണ്ടോ എന്നാണ്. സമുദായത്തിൽ വെള്ളാപ്പള്ളിയോട് പലവിധത്തിൽ വിയോജിപ്പുകൾ ഉള്ളവർ ധാരാളം ഉണ്ട്. എസ്എൻഡിപി യോഗത്തിന്റെ സാധാരണ മെമ്പർമാരാണ് ഏതാണ്ട് എല്ലാവരു

സുദേഷ് എം രഘു
വെള്ളാപ്പള്ളിയുടെ നിരന്തരമായുള്ള മുസ്ലിം വിദ്വേഷ പ്രസ്താവനകൾ കണ്ടു് ഒരു മാധ്യമപ്രവർത്തകൻ എന്നോടു ചോദിച്ചത്, സമുദായം ഇദ്ദേഹത്തെ പിൻപറ്റുന്നുണ്ടോ എന്നാണ്.
സമുദായത്തിൽ വെള്ളാപ്പള്ളിയോട് പലവിധത്തിൽ വിയോജിപ്പുകൾ ഉള്ളവർ ധാരാളം ഉണ്ട്. എസ്എൻഡിപി യോഗത്തിന്റെ സാധാരണ മെമ്പർമാരാണ് ഏതാണ്ട് എല്ലാവരുമെങ്കിലും, ഭൂരിപക്ഷവും, അതിൻറെ പ്രവർത്തകരോ പ്രചാരകരോ ഒന്നുമല്ല. സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകരോ അനുഭാവികളോ ആണ്, മറ്റെല്ലാവരെയും പോലെ ഈഴവരും. പുതിയ തലമുറയെ, അങ്ങനെ അധികം പ്രത്യക്ഷ രാഷ്ട്രീയമുള്ളവരായി തോന്നിയിട്ടില്ലെങ്കിലും.
ഇതൊക്കെയാണു യാഥാർത്ഥ്യമെങ്കിലും മുസ്ലീങ്ങൾ അനധികൃതമായി സ്ഥാനമാനങ്ങൾ കയ്യടക്കുന്നു, സ്ഥാപനങ്ങൾ നേടിയെടുക്കുന്നു, സർക്കാർ അവരെ പ്രീണിപ്പിക്കുന്നു, മുസ്ലിങ്ങൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, കള്ളക്കടത്തു നടത്തുന്നു, കടുത്ത സ്ത്രീവിരുദ്ധരാണ്, ക്രിമിനലുകൾ കൂടുതലും അവരാണ്, പിന്തിരിപ്പന്മാരാണ് തുടങ്ങിയ നരേറ്റിവുകൾ വിശ്വസിക്കുന്നവരാണ് ഈഴവ സമുദായത്തിലെ 90% പേരും(ഹിന്ദു- ക്രിസ്ത്യൻ വിഭാഗത്തിലെ വലിയൊരു വിഭാഗം പേരും) എന്നാണു് എന്റെ ബോധ്യം.[ സംശയമുള്ളത് 90% ആണോ 99% ആണോ എന്ന കാര്യത്തിൽ മാത്രമാണ് ] വെള്ളാപ്പള്ളിയെ പല കാരണങ്ങളാൽ എതിർക്കുന്ന സംഘടനകളും വ്യക്തികളും വരെ അങ്ങനെയുള്ളവരാണ്.
ഈ നരേറ്റീവുകൾ പലതും മുഖ്യധാരയിൽപ്പെടാത്ത മാധ്യമങ്ങളും വ്യക്തികളും പൊളിച്ചടുക്കിയിട്ടുള്ളതാണെങ്കിലും അതൊന്നും മേൽപ്പറഞ്ഞ ഹിന്ദു- ക്രിസ്ത്യൻ സമുദായങ്ങളുടെ ശ്രദ്ധയിൽ പോലും വന്നിട്ടില്ല.
സിപിഎം, കോൺഗ്രസ് പോലുള്ള മുഖ്യധാര പാർട്ടികളോ
മനോരമ, മാതൃഭൂമി, കേരളകൗമുദി പോലുള്ള മുഖ്യധാര മാധ്യമങ്ങളോ മുഖ്യധാരയിലെ ബുദ്ധിജീവികളോ കലാ-സാംസ്കാരിക പ്രവർത്തകരോ ഇക്കാര്യത്തിൽ, മിക്ക സന്ദർഭങ്ങളിലും മൗനം ദീക്ഷിക്കുന്നവരാണ്. എന്നുമാത്രമല്ല, പലരും മുസ്ലീങ്ങളെക്കുറിച്ചുള്ള കെട്ടുകഥകൾ പ്രചരിപ്പിക്കുന്നവരുമാണ്.
അതുകൊണ്ടുതന്നെ എന്നെപ്പോലെയുള്ള ചുരുക്കം വരുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ എന്തെഴുതിയാലും ഈ പറഞ്ഞ ആളുകൾ വിശ്വസിക്കാൻ പോകുന്നില്ല.
“മുസ്ലീങ്ങളുടെ(ജമാഅത്തെ ഇസ്ലാമിയുടെ) അണ്ടിപ്പരിപ്പ് വാങ്ങി തിന്നുന്ന സ്വത്വവാദികൾ” എന്നേ, മുസ്ലിം പേരുള്ള സഖാക്കൾ വരെ, എന്നെയൊക്കെ വിശേഷിപ്പിക്കൂ. ( അത്തരം സഖാക്കളോട് ഞാൻ പൊതുവിൽ ഒന്നും പറയാറില്ല. കാരണം നാളെ അവരെ സ്വന്തം സഖാക്കൾ തന്നെ, “സുഡാപ്പി” എന്നും “മൗദൂദി” എന്നും വിളിക്കുമ്പോൾ, അവർക്കുവേണ്ടി എഴുതാനും എന്നെപ്പോലെയുള്ളവർ തന്നെ വേണ്ടിവരും)
ചുരുക്കത്തിൽ, ഇന്നത്തെ ഈഴവ സമുദായത്തെ ‘ശ്രീനാരായണീയർ’ എന്നു വിളിക്കുന്നതിനേക്കാൾ, “വെള്ളാപ്പള്ളീയർ” എന്നു വിളിക്കുന്നതാവില്ലേ ഉചിതം എന്നാണ് എൻറെ ഒരു സംശയം?
Related Stories

സിജെപി മൂവ്മെന്റിലൂടെ സ്വയം വളരാമെന്നത് ഇടത് വ്യാമോഹം മാത്രം, കെകെ ബാബുരാജ്
News Desk · 12 Oct 2026

‘ഇരിക്കടാ അവിടെ, കള്ളാ…’ അന്ന് ഗ്യാനേഷ് കുമാറിനോട് ടിഎച്ച് മുസ്തഫ ഗര്ജിച്ചു, ഇന്ന് രാജ്യം മുഴുവന് ‘ആ കള്ളനെ’ പുറത്താക്കാനുളള സമരത്തിലാണ്
News Desk · 9 Oct 2026

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല് സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ
News Desk · 22 Sept 2026

നിങ്ങളെങ്ങനെ നിങ്ങളായെന്ന ചരിത്രം കേരള വിഷന് മറക്കരുത്; ലാൻഡിംഗ് ചാനൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്
News Desk · 22 Sept 2026
