Skip to content
International

അമേരിക്കൻ ജയിലുകളിൽ ഇസ്‌ലാം മതം സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

അമേരിക്കൻ ജയിലുകളിൽ ഇസ്‌ലാം മതം സ്വീകരിക്കുന്നവരുടെ എണ്ണം പ്രതിവർഷം വർധിച്ചു വരുന്നതായി റിപ്പോർട്ട്.സിബിഎസ് മോണിംഗ്സ് സീരീസിലാണ് ഇസ്‍ലാം മതം സ്വീകരണത്തെക്കുറിച്ച റിപ്പോര്‍ട്ടുള്ളത്. ഓരോ വർഷവും പതിനായിരക്കണക്കിന് തടവുകാരാണ് അമേരിക്കയിൽ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. തടവുകാർക്ക് ഇസ്‌ലാമിക വിദ്യാഭ്യാസവു

N

News Desk

Published on: 5 Mar 2025, 7:24 am

അമേരിക്കൻ ജയിലുകളിൽ ഇസ്‌ലാം മതം സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

അമേരിക്കൻ ജയിലുകളിൽ ഇസ്‌ലാം മതം സ്വീകരിക്കുന്നവരുടെ എണ്ണം പ്രതിവർഷം വർധിച്ചു വരുന്നതായി റിപ്പോർട്ട്.സിബിഎസ് മോണിംഗ്സ് സീരീസിലാണ്   ഇസ്‍ലാം മതം സ്വീകരണത്തെക്കുറിച്ച റിപ്പോര്‍ട്ടുള്ളത്. ഓരോ വർഷവും പതിനായിരക്കണക്കിന് തടവുകാരാണ് അമേരിക്കയിൽ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. തടവുകാർക്ക് ഇസ്‌ലാമിക വിദ്യാഭ്യാസവും മാർഗനിർദേശവും നൽകുന്ന തൈബ ഫൗണ്ടേഷന്‍റെ സ്ഥാപക ഡയറക്ടറായ റാമി നസൂറുമായി ലിസ ലിങ്ങ് ലിംഗ് നടത്തിയ അഭിമുഖത്തിലാണ് വിവരങ്ങളുള്ളത്.

അമേരിക്കയിലെ ജയിലുകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതമാണ് ഇസ്‌ലാം എന്ന് നസൂര്‍ പറയുന്നു. തൈബ ഫൗണ്ടേഷൻ ഇതുവരെ 13,000-ത്തിലധികം തടവുകാർക്ക് സേവനം നൽകിയിട്ടുണ്ട്. ഇവരിൽ 90 ശതമാനവും ഇസ്‌ലാം മതം സ്വീകരിച്ചവരാണ്. ഭൂരിഭാഗം പേരും ജയിലിൽ വെച്ചാണ് മതം മാറുന്നത്. ജയിലിലെ ശാരീരികവും മാനസികവുമായ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ആത്മീയ സ്വാതന്ത്ര്യം കണ്ടെത്താൻ ഇസ്‌ലാം മതം സഹായിക്കുന്നുവെന്ന് നസൂര്‍ പറയുന്നു. അഞ്ച് നേരത്തെ നമസ്കാരം പോലെയുള്ള ചിട്ടയായ ജീവിതക്രമങ്ങൾ തടവുകാർക്ക് പുതിയൊരു ജീവിതചര്യ നൽകുന്നു.

മുഹമ്മദ് അമീൻ ആൻഡേഴ്സൺ എന്ന തടവുകാരന്‍റെ അനുഭവവും ലിസ പങ്കുവെക്കുന്നു. കൊലപാതകക്കുറ്റത്തിന് 30 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആൻഡേഴ്സൺ ജയിലിൽ വെച്ചാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. “ജയിലിൽ എത്തിയപ്പോൾ എനിക്ക് എന്‍റെ മനുഷ്യത്വം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇസ്‌ലാം മതം സ്വീകരിച്ച ശേഷം ഞാൻ അത് വീണ്ടെടുത്തു,” ആൻഡേഴ്സൺ പറയുന്നു.


ഫിലാഡെൽഫിയയിൽ ജനിച്ച ആൻഡേഴ്സൺ ഒരു വൈദികന്‍റെ മകനായിരുന്നു. എന്നാൽ കൗമാരപ്രായത്തിൽ തെരുവുകളിൽ എത്തിപ്പെടുകയും മയക്കുമരുന്നിന് അടിമയാകുകയും ചെയ്തു. ഇരുപതുകളിൽ ഒരു സംഘട്ടനത്തിൽ ഉൾപ്പെടുകയും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ജയിലിൽ കഴിഞ്ഞ വർഷങ്ങളിൽ വിവിധ മതങ്ങളെക്കുറിച്ച് പഠിച്ച ശേഷമാണ് ആൻഡേഴ്സൺ ഇസ്‌ലാം മതം സ്വീകരിച്ചത്. തൈബ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് നസൂര്‍ ആൻഡേഴ്സണിന് ജയിലിൽ വെച്ച് ഫോണിലൂടെ മതപഠനം നൽകി. 17 വർഷത്തെ പഠനത്തിന് ശേഷം ആൻഡേഴ്സൺ ജയിലിൽ മറ്റുള്ളവരെ പഠിപ്പിക്കാൻ പ്രാപ്തനായി.

ജയിലുകളിൽ ഇസ്‌ലാം മതം സ്വീകരിക്കുന്നതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. തടവുകാർ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നതാണ് ഇതിൽ പ്രധാനം. എന്നാൽ ഇത് ശരിയല്ലെന്ന് നസൂര്‍ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷൻസിന്‍റെ (എൻഐസി) കണക്കുകൾ പ്രകാരം അമേരിക്കൻ ജയിലുകളിൽ മുസ്ലീങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപൂർവമാണ്. ഇസ്‌ലാം മതം സ്വീകരിക്കുന്ന പലരും മറ്റ് തടവുകാരുടെ നല്ല പെരുമാറ്റം കണ്ടാണ് അതിലേക്ക് ആകർഷിക്കപ്പെടുന്നതെന്നും നസൂര്‍ പറയുന്നു. ജയിൽ മോചിതരായതിന് ശേഷം വളരെ അപൂർവം ആളുകൾ മാത്രമാണ് ഇസ്‌ലാം മതം ഉപേക്ഷിക്കുന്നതെന്നും ഇത് ജയിലിലെ ഒരു താത്കാലിക അവസ്ഥയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories