Skip to content
International

ഉയ്ഗൂര്‍ മുസ്‌ലിംകളെക്കുറിച്ച് ഗവേഷണം നടത്തിയ ഫെങ് സിയുവിനെ ചൈന ജയിലിലടച്ചതായി റിപ്പോര്‍ട്ട്

ബെയ്ജിങ്: ഉയ്ഗൂര്‍ മുസ്‌ലിങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ ചൈനീസ് വിദ്യാർഥിനി ഫെങ് സിയുവിനെ 16 വർഷം തടവിലാക്കിയതായി റിപ്പോർട്ട്. 2018 മുതൽ പൊതുവിടങ്ങളിൽ നിന്ന് അപ്രത്യക്ഷയായ സിയുവിനെക്കുറിച്ച് അന്വേഷണം നടത്തിയ മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമൻ റൈറ്റ്‌സ് ഇൻ ചൈന’യാണ് ഈ വിവരം പുറത്

N

News Desk

Published on: 29 Aug 2025, 3:47 pm

ഉയ്ഗൂര്‍ മുസ്‌ലിംകളെക്കുറിച്ച് ഗവേഷണം നടത്തിയ ഫെങ് സിയുവിനെ ചൈന ജയിലിലടച്ചതായി റിപ്പോര്‍ട്ട്

ബെയ്ജിങ്: ഉയ്ഗൂര്‍ മുസ്‌ലിങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ ചൈനീസ് വിദ്യാർഥിനി ഫെങ് സിയുവിനെ 16 വർഷം തടവിലാക്കിയതായി റിപ്പോർട്ട്. 2018 മുതൽ പൊതുവിടങ്ങളിൽ നിന്ന് അപ്രത്യക്ഷയായ സിയുവിനെക്കുറിച്ച് അന്വേഷണം നടത്തിയ മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമൻ റൈറ്റ്‌സ് ഇൻ ചൈന’യാണ് ഈ വിവരം പുറത്തുവിട്ടത്. ചൈനയിലെ ഏറ്റവും മിടുക്കിയായ വിദ്യാർഥികളിൽ ഒരാളായി അവർ അറിയപ്പെട്ടിരുന്നു.

സെജിയാങ് സ്വദേശിയായ ഫെങ് സിയു 2012-ലാണ് ദേശീയ ശ്രദ്ധ നേടുന്നത്. ലോകത്തിലെ 17 പ്രമുഖ സർവകലാശാലകളിൽ, ചിക്കാഗോ യൂണിവേഴ്സിറ്റി, യു.സി. ബെർക്ക്ലി, നോർത്ത് വെസ്റ്റേൺ എന്നിവ ഉൾപ്പെടെയുള്ളവയിൽ പ്രവേശനം നേടിയതാണ് അവരെ പ്രശസ്തയാക്കിയത്. മസാച്ചുസെറ്റ്സിലെ ആംഹെർസ്റ്റ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ശേഷം ലണ്ടൻ യൂണിവേഴ്സിറ്റിയിലെ എസ്.ഒ.എ.എസ്സിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.

ഏഷ്യൻ കൾച്ചറൽ സ്റ്റഡീസിൽ പ്രത്യേക വിഷയമെടുത്ത് പഠിച്ച സിയു, ഉയ്ഗൂറുകളുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഗവേഷണങ്ങളാണ് പിന്നീട് ചൈനീസ് ഭരണകൂടത്തിന്റെ അതൃപ്തിക്ക് കാരണമായത്.

Related Stories