തകരാർ പരിഹരിച്ചില്ല; തിരുവനന്തപുരം വിമാനത്താവളത്തിൽ F-35 യുദ്ധവിമാനം കുടുങ്ങിയതിന് ബ്രിട്ടൻ വാടക നൽകണം
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് F-35B സ്റ്റെൽത്ത് യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിൽ തുടരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ കഴിയാത്തതാണ് മടക്കം വൈകാൻ കാരണം. തകരാർ പരിഹരിക്കാനായില്ലെ

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് F-35B സ്റ്റെൽത്ത് യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിൽ തുടരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ കഴിയാത്തതാണ് മടക്കം വൈകാൻ കാരണം. തകരാർ പരിഹരിക്കാനായില്ലെങ്കിൽ വിമാനം എയർലിഫ്റ്റ് ചെയ്യേണ്ടി വരുമെന്നും, വിമാനത്താവളത്തിൽ തുടരുന്നതിന് ബ്രിട്ടൻ വാടക നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന ഈ അമേരിക്കൻ നിർമ്മിത F-35B വിമാനം ജൂൺ 14-നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുമായി ചേർന്ന് ബ്രിട്ടീഷ് നാവികസേന നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനിടെയായിരുന്നു ഇത്.
തുടക്കത്തിൽ ഇന്ധനം കുറഞ്ഞതിനാലാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും, പിന്നീട് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറാണ് യഥാർത്ഥ കാരണമെന്ന് കണ്ടെത്തി.
കഴിഞ്ഞ 10 ദിവസത്തിലേറെയായി വിമാനം വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബേ-4-ൽ നിർത്തിയിട്ടിരിക്കുകയാണ്. വിമാനം ഇവിടെ തുടരുന്നതിനുള്ള വാടക ബ്രിട്ടീഷ് അധികൃതർ വിമാനത്താവള നടത്തിപ്പുകാർക്ക് നൽകേണ്ടി വരും. എത്രയാണ് നിരക്ക് ഈടാക്കേണ്ടതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ സർക്കാർ തീരുമാനിക്കും. വിമാനം തിരികെ കൊണ്ടുപോകുമ്പോഴായിരിക്കും ഈ തുക കൈമാറുക.
വിദഗ്ധ സംഘത്തിനും തകരാർ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, ബ്രിട്ടീഷ് വ്യോമസേനയുടെ ചരക്കുവിമാനത്തിൽ യുദ്ധവിമാനം കയറ്റി കൊണ്ടുപോകേണ്ടി വന്നേക്കും. ഇതിനായി പ്രത്യേക വിമാനം തലസ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 3 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
