Skip to content
International

തിരികെ പറക്കാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിൻ്റെ എഫ്-35ബി യുദ്ധവിമാനം തിരികെ പറക്കാനൊരുങ്ങുന്നു. വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായും, നാളെ (ജൂലൈ 22) തിരികെ പോകുന്നതിന് മുമ്പുള്ള പരീക്ഷണപ്പറക്കൽ ഇന്ന് നടക്

N

News Desk

Published on: 21 Jul 2025, 1:29 pm

തിരികെ പറക്കാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിൻ്റെ എഫ്-35ബി യുദ്ധവിമാനം തിരികെ പറക്കാനൊരുങ്ങുന്നു. വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായും, നാളെ (ജൂലൈ 22) തിരികെ പോകുന്നതിന് മുമ്പുള്ള പരീക്ഷണപ്പറക്കൽ ഇന്ന് നടക്കുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

ഹൈഡ്രോളിക് സംവിധാനത്തിലും ഓക്സിലറി പവർ യൂണിറ്റിലുമുണ്ടായിരുന്ന തകരാറുകൾ ബ്രിട്ടനിൽ നിന്നും യു.എസിൽ നിന്നും എത്തിയ വിദഗ്ധ സംഘം വിജയകരമായി പരിഹരിച്ചു. എൻജിൻ്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.

ജൂലൈ 22-നോ 23-നോ വിമാനം തിരികെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് നാവികസേനാ മേധാവിയുടെ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്.

Related Stories