Skip to content
International

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് പരിഹാരമായി, സെപ്റ്റംബറിൽ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ഓസ്‌ട്രേലിയ തീരുമാനിച്ചതായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചു. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ നിലപാടിന് സമാനമായാണ് ഓസ്‌ട്രേലിയയുടെ ഈ നീക്കം. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തി

N

News Desk

Published on: 11 Aug 2025, 4:52 pm

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് പരിഹാരമായി, സെപ്റ്റംബറിൽ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ഓസ്‌ട്രേലിയ തീരുമാനിച്ചതായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചു. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ നിലപാടിന് സമാനമായാണ് ഓസ്‌ട്രേലിയയുടെ ഈ നീക്കം. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽവെച്ചായിരിക്കും ഓസ്‌ട്രേലിയ ഈ തീരുമാനം ഔദ്യോഗികമായി അറിയിക്കുകയെന്ന് പ്രധാനമന്ത്രി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ഗാസയെ സൈനികവിമുക്തമാക്കുക, ഭാവിയിലുണ്ടാകുന്ന പലസ്തീൻ ഭരണകൂടത്തിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകാതിരിക്കുക, പലസ്തീനിൽ തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ കാര്യങ്ങളിൽ പലസ്തീൻ അതോറിറ്റിയിൽനിന്ന് ഓസ്‌ട്രേലിയക്ക് ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
”രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം മാത്രമാണ് മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കും ഗാസയിലെ ദുരിതങ്ങൾക്കും അവസാനമുണ്ടാക്കാൻ മാനുഷികപരമായുള്ള ഒരേയൊരു പ്രതീക്ഷ,” ആൽബനീസ് കൂട്ടിച്ചേർത്തു.

Related Stories