Skip to content
International

ആസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ അതിക്രമം ‘വൃത്തികെട്ട ഇന്ത്യാക്കാരനെ പുറത്താക്കൂ’ എന്ന് അക്രമികൾ ആക്രോശിച്ചു

അഡൈലഡ്: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയായ ചരൺപ്രീത് സിംഗിന് (23) നേരെ വംശീയ അതിക്രമം. അഞ്ചംഗ സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്ന് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ചരൺപ്രീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 19-ന് അഡ്ലെയ്ഡിലെ കിൻ്റോർ അവന്യൂവിന് സമീപമാണ് സംഭവം നടന്നത്. ചരൺപ്രീത് സിംഗും ഭാര

N

News Desk

Published on: 23 Jul 2025, 2:51 pm

ആസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ അതിക്രമം   ‘വൃത്തികെട്ട ഇന്ത്യാക്കാരനെ പുറത്താക്കൂ’ എന്ന് അക്രമികൾ ആക്രോശിച്ചു

അഡൈലഡ്: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയായ ചരൺപ്രീത് സിംഗിന് (23) നേരെ വംശീയ അതിക്രമം. അഞ്ചംഗ സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്ന് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ചരൺപ്രീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 19-ന് അഡ്ലെയ്ഡിലെ കിൻ്റോർ അവന്യൂവിന് സമീപമാണ് സംഭവം നടന്നത്.

ചരൺപ്രീത് സിംഗും ഭാര്യയും കാർ പാർക്ക് ചെയ്തതിന് ശേഷം നഗരത്തിലെ ലൈറ്റ് ഷോ കാണാൻ പോവുകയായിരുന്നു. ഈ സമയം മറ്റൊരു വാഹനത്തിൽ നിന്ന് വന്ന അഞ്ചംഗ സംഘം ഇവരെ വളയുകയും വംശീയാധിക്ഷേപം നടത്തുകയും മർദിക്കുകയുമായിരുന്നു.

‘വൃത്തികെട്ട ഇന്ത്യാക്കാരനെ പുറത്താക്കൂ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ ചരൺപ്രീതിനെ മർദിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ആക്രമണത്തിൽ ചരൺപ്രീതിൻ്റെ തലച്ചോറിന് ആഘാതവും മുഖത്ത് നിരവധി ഒടിവുകളും സംഭവിച്ചു. അബോധാവസ്ഥയിലായ അദ്ദേഹത്തെ റോഡിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ 20 വയസ്സുകാരനായ ഒരു അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

ആശുപത്രിയിൽ നിന്ന് സംസാരിച്ച ചരൺപ്രീത്, പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് വംശീയ ആക്രമണത്തിലേക്ക് വഴിമാറിയതെന്ന് പറഞ്ഞു. “നിങ്ങൾക്ക് ശരീരത്തിലെ എന്തും മാറ്റാൻ കഴിയും, പക്ഷേ നിറം മാറ്റാൻ കഴിയില്ല,” അദ്ദേഹം വേദനയോടെ കൂട്ടിച്ചേർത്തു.

Related Stories