ആശ വർക്കർമാരുടെ സമരം എന്തിന്? ആരാണ് പിന്നില്‍ ?
സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു വിഭാഗം ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 20 ദിവസം പിന്നിടുകയാണ്. പ്രതിമാസ ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കുക, മൂന്ന് മാസത്തെ ഓണറേറിയവും ഇന്‍സന്‍റീവും ഉടന്‍ നല്‍കുക, വേതനം അതത് മാസം നല്‍കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക, ഓണറേറിയത്ത

സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു വിഭാഗം ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 20 ദിവസം പിന്നിടുകയാണ്. പ്രതിമാസ ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കുക, മൂന്ന് മാസത്തെ ഓണറേറിയവും ഇന്‍സന്‍റീവും ഉടന്‍ നല്‍കുക, വേതനം അതത് മാസം നല്‍കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, പെന്‍ഷന്‍ നല്‍കുക, അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍.

2005 ലാണ് എന്‍.എച്ച്.എം ( ദേശീയ ആരോഗ്യ മിഷന്‍) ന് കീഴില്‍ നിയമിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരാണ് ‘ആശ’ വര്‍ക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. നിര്‍ബന്ധമായും ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ക്ക് പുറമേ വിവിധ സര്‍ക്കാര്‍ ആവശ്യങ്ങളുടെ വിവര ശേഖരണം അടക്കമുള്ള അധിക ചുമതലകളും ചെയ്തുതീര്‍ക്കേണ്ടതായി വരും. എന്നാല്‍ നിലവില്‍ വളരെ തുച്ഛമായ പണമാണ് ഓണറേറിയമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി ആശ വര്‍ക്കര്‍മാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധങ്ങള്‍ക്കെതിരെയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തിക്കൊണ്ടിരിക്കുന്നത്.
തുടക്കത്തില്‍ സമരത്തെ അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടി സംവിധാനങ്ങളെ ഉപയോഗിച്ച് സമരത്തെ രാഷ്ടീയമായി എതിര്‍ക്കുന്ന നിലയിലാണുള്ളത്. സമരം തുടങ്ങിയതിന് ശേഷം ആശ വര്‍ക്കര്‍മാരുടെ മുടങ്ങിക്കിടന്ന ഓണറേറിയം കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. എന്നാല്‍ സമരം ചെയ്യുന്നവരെ അവഹേളിച്ചുകൊണ്ട് സിപിഎം നേതാക്കള്‍ രംഗത്തെത്തി. സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിഅംഗം എളമരം കരീം പരിഹസിച്ചത്. സമരത്തിനെതിരെ ദേശാഭിമാനിയില്‍ ലേഖനവുമെഴുതി അദ്ദേഹം.
സമര സമിതി നേതാവ് മിനിയെ സാംക്രമിക രോഗം പരത്തുന്ന കീടമെന്ന് അധിക്ഷേപിച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ബി. ഹർഷകുമാറും രംഗത്തെത്തി.
സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷന്‍ നിർദ്ദേശം നൽകിയിരുന്നു. ആശാ പ്രവർത്തകര്‍ തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താനാണ് ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാൻ നീക്കം. അതേസമയം ഹെൽത്ത് വോളന്‍റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. 1500 വോളന്‍റിയേഴ്സിന് പരിശീലനം നല്‍കാനായി 11.70 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
സമരത്തിന് പിന്തുണ നല്‍കിയവര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടി വിമര്‍ശിക്കപ്പെട്ടു. രാഷ്ട്രീയ സാമൂഹിക സാഹിത്യരംഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 3 days ago

സ്ത്രീകൾക്കുള്ള 1000 രൂപ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം; തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകി
News Desk · 5 Dec 2025

ബ്രസീലിയൻ മോഡലിന്റെ പേജിൽ കമന്റ് പ്രളയം: ‘ഇവിടുത്തെ പല സർക്കാരുകളേയും ഉണ്ടാക്കിയത് നിങ്ങളാണ്’
News Desk · 6 Nov 2025

വീണ്ടും റെക്കോർഡിട്ട് സ്വർണം പവന് 87000
News Desk · 1 Oct 2025
