Opinion
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി!!, എപി ഉസ്താദിനെ ഇങ്ങനെ അപമാനിക്കരുത്
ഖുൽബുദ്ദീൻ പാലായി ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ. പരിഹാസ്യം..! എ പി ഉസ്താദിൻ്റെ ഗ്രാൻഡ് മുഫ്തി പദവി ഔദ്യോഗികമാണോ ? ആണെങ്കിൽ ആരാണ് ഈ ഗ്രാൻഡ് മുഫ്തിയെ തീരുമാനിച്ചത് ? എന്താണ് അതിൻ്റെ മാനദണ്ഡം ? ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും ഏതൊക്കെ പണ്ഡിത സഭകളും പണ്ഡിതന്മാരുമാണ് ഗ്രാൻഡ് മുഫ്തി നിർണ്ണയത്തിൻ്റെ ഭാഗമായത

ഖുൽബുദ്ദീൻ പാലായി
ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ. പരിഹാസ്യം..!
എ പി ഉസ്താദിൻ്റെ ഗ്രാൻഡ് മുഫ്തി പദവി ഔദ്യോഗികമാണോ ?
ആണെങ്കിൽ ആരാണ് ഈ ഗ്രാൻഡ് മുഫ്തിയെ തീരുമാനിച്ചത് ?
എന്താണ് അതിൻ്റെ മാനദണ്ഡം ?
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും ഏതൊക്കെ പണ്ഡിത സഭകളും പണ്ഡിതന്മാരുമാണ് ഗ്രാൻഡ് മുഫ്തി നിർണ്ണയത്തിൻ്റെ ഭാഗമായത് ?
ഗ്രാൻഡ് മുഫ്തി പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ മുഴുവൻ മുസ്ലിംകളെയുമാണോ അതല്ല ഇന്ത്യയിലെ സുന്നി സമൂഹത്തെ മാത്രമാണോ ?
മുഴുവൻ മുസ്ലിംകളെയും ആണെങ്കിൽ അദ്ദേഹം സുന്നി, മുജാഹിദ്, തബ്ലീഗ്, ജമാഅത്ത് ഇസ്ലാമി,Etc… ഇവരെയൊക്കെ ചേർത്തുപിടിക്കേണ്ടതല്ലെ ?
ഇനി സുന്നികളുടേത് മാത്രമാണെങ്കിൽ ഏതൊക്കെ സുന്നി സംഘടനകൾ ചേർന്നാണ് നിലവിൽ ഗ്രാൻഡ് മുഫ്തി എന്ന് പറയപ്പെടുന്ന വ്യക്തിയെ തിരഞ്ഞെടുത്തത് ?
കേരളത്തിൽ നിന്നും സമസ്ത, ദക്ഷിണ കേരള, സംസ്ഥാന തുടങ്ങിയ സംഘടനകളോ അതിൻ്റെ പണ്ഡിതന്മാരോ ഈ സ്ഥാനാരോഹണത്തിൻ്റെ ഭാഗമായിട്ടുണ്ടോ ?
സർവ്വകലാശാലകൾ ഡോക്‌ടറേറ്റ് നൽകുന്നത് പോലെ ഇന്ത്യയിലെ ഏതെങ്കിലും ഇസ്ലാമിക്ക് സർവ്വകലാശാല നൽകുന്നതാണോ ഗ്രാൻഡ് മുഫ്‌തി പട്ടം ?
ചില രാജ്യങ്ങളിൽ ഗവൺമെൻ്റ് ഖാസിയെ നിയോഗിക്കുന്നത് പോലെ ഗവൺമെൻ്റ് ചുമതലപ്പെടുത്തിയതാണോ ?
എ പി ഉസ്‌താദ് വിദ്യാഭ്യാസ വിപ്ലവം തീർത്ത പണ്ഡിതനാണെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിൽ അമുസ്ലിം സഹോദരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രശസ്തനും സ്വീകാര്യനുമായ പണ്ഡിതൻ അദ്ദഹം തന്നെയായിരിക്കും. സംഘടനാ പ്രവർത്തകർ ഇത്രയേറെ നെഞ്ചിലേറ്റി നടക്കുന്ന നായകൻ ഇന്ന് അദ്ദേഹത്തെ പോലെ മറ്റൊരാളുണ്ടാവില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ നൂറിൽ ഒന്നര ശതമാനം പോലും വരില്ല
എ പി ഉസ്താദ് നേതൃത്വം നൽകുന്ന സംഘടനയുടെ അംഗബലം. എന്നിട്ടും വയോധികനായ മനുഷ്യന് ഇല്ലാത്തൊരു മുഫ്‌തി പട്ടം ചാർത്തി നൽകി സമൂഹത്തിന് മുന്നിൽ പരിഹാസ്യനാക്കുന്നത് എന്തിനാണ്. അദ്ദേഹത്തിൻ്റെ കർമ്മ മണ്ഡലമായ കേരളത്തിലെ തന്നെ സുന്നികളെ എടുത്താൽ നാലിൽ മൂന്ന് പേരും ഈ മുഫ്‌തി പട്ടം അംഗീകരിക്കാത്തവരാകും.
ഉസ്താദുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ഉസ്‌താദുമൊത്തുള്ള ചിത്രം ട്വീറ്റ് ചെയ്തു. ഏത് പ്രധാനമന്ത്രി, തൻ്റെ രാജ്യത്തെ വിശ്വാസികൾക്ക് പെരുന്നാൾ ആശംസ നേരാൻപോലും രണ്ട് വരി കുറിക്കാത്ത പ്രധാന മന്ത്രി.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പ്രയോഗം അവിടെയും ഉണ്ടായിരുന്നു. ഇന്ത്യാരാജ്യത്ത് മുസ്‌ലിംകൾക്കിടയിൽ അങ്ങനെയൊരു ഗ്രാൻഡ് മുഫ്തി ഇല്ല എന്ന് അദ്ദേഹത്തിൻ്റെ ട്വിറ്റർ കൈകാര്യം ചെയ്യുന്നവർക്കറിയാഞ്ഞിട്ടല്ല. ബംഗ്ലാദേശിലെ ന്യൂനപക്ഷ പീഢനം ഇവിടെ വാർത്തയാകുന്നത് പോലെ തന്നെ ഇന്ത്യയിലെ ന്യൂനപക്ഷ പീഢനം പുറം രാജ്യങ്ങളിലും വാർത്തയാണ്. NRC സമയത്തും കഴിഞ്ഞ വർഷവും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പുറം രാജ്യങ്ങളിൽ നിന്നും ഉയർന്നു വന്നതുമാണ്. അതിനിടയിൽ ഒരു ഗ്രാൻഡ് മുഫ്‌തി സന്ദർശനവും ട്വീറ്റുമൊക്കെ ലോക നേതാക്കൾക്ക് മുന്നിൽ മോദി ഭരണത്തിന് ഉണ്ടാക്കുന്ന മൈലേജ് ചെറുതല്ല. അത് കൊണ്ട് തന്നെ മുകളിലെ ചോദ്യത്തിനുള്ള ഉത്തരമായി പ്രധാനമന്ത്രി പോലും ഗ്രാൻഡ് മുഫ്തി എന്ന് വിശേഷിപ്പിച്ചില്ലെ എന്ന മറുപടിയുമായി വന്നേക്കരുത് എന്നപേക്ഷ.
പിതാവിൻ്റെ പ്രശസ്തിയിൽ സാമ്രാജ്യം കെട്ടിപ്പൊക്കാനുള്ള പുത്രൻ്റെ ബുദ്ധിയായിരിക്കാം.
ഖമറുൽ ഉലമ, സുൽത്ത്വാനുൽ ഉലമ എന്നൊക്കെ സഹപ്രവർത്തകരായ പണ്ഡിതന്മാർ സ്‌നേഹാദരത്തോടെ ചാർത്തിയ വിളിപ്പേര് പോലെയല്ല ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ എന്ന് പറയുന്നത്.
ഇത് വയോധികനായ ആ പണ്ഡിതനെ അപമാനിക്കുന്നതിന് തുല്യമാണ്. ഭാവി മുഫ്തി പട്ടവും പ്രശസ്തിയും മനക്കോട്ട പണിത് നിൽക്കുന്ന പുത്രൻ പിന്മാറില്ലായിരിക്കാം. അദ്ദേഹത്തെ ഇഷ്‌ടം വെക്കുന്ന സംഘടനാ പ്രവർത്തകരെങ്കിലും പിന്മാറേണ്ടതാണ്.
പ്രായമായ മനുഷ്യനെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നതെന്ന ചോദ്യമെങ്കിലും അവിടെ നിന്നും ഉയർന്നു കേൾക്കേണ്ടതാണ്.
എ പി വിഭാഗത്തിലെ പണ്ഡിതന്മാർക്കിടയിലെ നിഷ്കളങ്കർക്കും പ്രവർത്തകർക്കിടയിലെ നിസ്വാർത്ഥന്മാർക്കും ഹക്കീം അസ്ഹരിയും അദ്ദേഹത്തിൻ്റെ കാട്ടിക്കൂട്ടലുകളും തല വേദന സൃഷ്ടിക്കുന്ന കാലം വിദൂരത്തല്ല.
Related Stories

സിജെപി മൂവ്മെന്റിലൂടെ സ്വയം വളരാമെന്നത് ഇടത് വ്യാമോഹം മാത്രം, കെകെ ബാബുരാജ്
News Desk · 12 Oct 2026

‘ഇരിക്കടാ അവിടെ, കള്ളാ…’ അന്ന് ഗ്യാനേഷ് കുമാറിനോട് ടിഎച്ച് മുസ്തഫ ഗര്‍ജിച്ചു, ഇന്ന് രാജ്യം മുഴുവന്‍ ‘ആ കള്ളനെ’ പുറത്താക്കാനുളള സമരത്തിലാണ്
News Desk · 9 Oct 2026

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല്‍ സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ
News Desk · 22 Sept 2026

നിങ്ങളെങ്ങനെ നിങ്ങളായെന്ന ചരിത്രം കേരള വിഷന്‍ മറക്കരുത്; ലാൻഡിംഗ് ചാനൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്
News Desk · 22 Sept 2026
