Opinion
‘മനോരമ, മാതൃഭൂമി, മാധ്യമം, മീഡിയവണ്‍, ഏഷ്യാനെറ്റ് എല്ലാവരും ആന്റോയേ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ജനവും ജന്മഭൂമിയും ദേശാഭിമാനിയും കൈരളിയും നികേഷ് കുമാറും മാത്രമാണ് പിന്തുണച്ചത്’ വൈറലായി കുറിപ്പ്
കെ സുനില്‍ കുമാർ ആൻ്റോ അഗസ്റ്റിനുമായി മാത്തുക്കുട്ടി എന്ന ചെറുപ്പക്കാരൻ നടത്തിയ ഇൻ്റർവ്യൂ കണ്ടിരിക്കാൻ രസകരമാണ്. ആൻ്റോ പണം മുടക്കി നടത്തിയതാണെന്ന് തോന്നുങ്കിലും ഉത്തമമായ മാധ്യമ താൽപര്യം മാത്രമാണ് അതിനുള്ളത് എന്ന് ഉറപ്പാണ്. എന്തായാലും അത്യന്തം വികാരഭരിതമാണെങ്കിലും നല്ലൊരു എൻ്റർടെയിനറാണ് രണ്ട് മണിക്കൂ

കെ സുനില്‍ കുമാർ
ആൻ്റോ അഗസ്റ്റിനുമായി മാത്തുക്കുട്ടി എന്ന ചെറുപ്പക്കാരൻ നടത്തിയ ഇൻ്റർവ്യൂ കണ്ടിരിക്കാൻ രസകരമാണ്. ആൻ്റോ പണം മുടക്കി നടത്തിയതാണെന്ന് തോന്നുങ്കിലും ഉത്തമമായ മാധ്യമ താൽപര്യം മാത്രമാണ് അതിനുള്ളത് എന്ന് ഉറപ്പാണ്. എന്തായാലും അത്യന്തം വികാരഭരിതമാണെങ്കിലും നല്ലൊരു എൻ്റർടെയിനറാണ് രണ്ട് മണിക്കൂറിലധികം നീളുന്ന അഭിമുഖം.
നാടിനെയും നാട്ടുകാരെയും നന്നാക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെ ആൻ്റോയും സഹോദരൻമാരും നടത്തിയ സംരംഭങ്ങളെ തകർത്തത് കേരളത്തിലെ നാനാതരം മാധ്യമങ്ങളും കോൺഗ്രസുകാരും ജമാഅത്തെ ഇസ്ലാമിയുമെല്ലാം ചേർന്നാണ് എന്ന് അദ്ദേഹം സോദാഹരണം വ്യക്തമാക്കുന്നുണ്ട്. മനോരമ, മാതൃഭൂമി, മാധ്യമം, മീഡിയവൺ, ഏഷ്യാനെറ്റ് എല്ലാവരും അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. ജനവും ജന്മഭൂമിയും ദേശാഭിമാനിയും കൈരളിയും നികേഷ് കുമാറിൻ്റെ പഴയ റിപ്പോർട്ടറും മാത്രമാണ് അദ്ദേഹത്തിൻ്റെ മഹത്തായ ലക്ഷ്യത്തെ പിന്തുണച്ചതെന്ന് കരുതാം. പിണറായി വിജയൻ സർക്കാരിനും അദ്ദേഹത്തിൻ്റെ നിരപരാധിത്വവും ഉദ്ദേശ ശുദ്ധിയും അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്.
ബിജെപിക്കും ബിഡിജെഎസും ആൻ്റോ സഹോദരന്മാരുടെ ദേശ സ്നേഹവും മാനവ സേവന താൽപര്യവും അറിയാമെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് അവർ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചത്. പക്ഷെ രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ താനാണ് മെച്ചപ്പെട്ട സ്ഥാനാർത്ഥിയെന്ന് തെറ്റിദ്ധരിച്ചതിനാൽ ആലപ്പുഴക്കാരനായ തുഷാർ വെള്ളാപ്പള്ളി ആ ദൗത്യം ഏറ്റെടുത്ത് രക്തസാക്ഷിത്വം ഏറ്റുവാങ്ങുകയായിരുന്നു. ആൻ്റോ തന്നെ പറയുന്നത് പോലെ വയനാട്ടുകാർക്ക് ‘നന്നായി അറിയാവുന്ന’ അദ്ദേഹമായിരുന്നു മത്സരിച്ചതെങ്കിൽ രാഹുൽ തോറ്റ് തുന്നം പാടുമായിരുന്നു. ഇനിയും വരുന്ന തിരഞ്ഞെടപ്പുകളിൽ അതിനുള്ള അവസരം നൽകാൻ പാർട്ടികളും മുന്നണികളും തയ്യാറാകണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
അഭിമുഖം കേട്ടപ്പോൾ തോന്നിയ ഒരു കാര്യം ആൻ്റോയുടെ വികസന- സേവന ത്വരയെ തുരങ്കം വെക്കാൻ ശ്രമിച്ച എം വി ശ്രേയാംസ് കുമാറിനെയും ആർജെഡിയെയും പുറത്താക്കി ആൻ്റോയെയും സഹോദരന്മാരെയും ഏതെങ്കിലും ഇടത് പാർട്ടിയിലെടുത്ത് വയനാടിനെയും കേരളത്തെയും ഒരുപക്ഷെ ഇന്ത്യയേയും രക്ഷിക്കാനുള്ള അവസരം ഉപയോഗിക്കാൻ ഇനിയും വൈകരുത് എന്നാണ്. രാജ്യത്തിനാകെ അദ്ദേഹത്തിൻ്റെ സേവനം ലഭ്യമാക്കണമെങ്കിൽ ബിജെപിയിൽ എടുക്കുന്നതായിരിക്കും നല്ലത്. മുങ്ങിക്കൊണ്ടിരിക്കുന്ന കോൺഗ്രസിൽ ചേർക്കുന്നത് കൊണ്ട് രാജ്യത്തിന് പ്രയോജനപ്പെടില്ല.
സഹോദരന്മാർക്കെതിരായ എല്ലാ ‘കള്ളക്കേസു’കളും റദ്ദാക്കാൻ സർക്കാർ ഉടൻ തീരുമാനിക്കണം. വികസനത്തിനും ജനനന്മക്കുമായി ധീരമായി പോരാടുതിന് അത്തരം നിയമ തടസ്സങ്ങൾ ഉണ്ടായിക്കൂടാ. മാധ്യമ സ്വാതന്ത്ര്യത്തിനും രാഷ്ട്ര പുരോഗതിക്കുമായി പോരാടുന്ന റിപ്പോർട്ടർ ചാനലിന് കേരളത്തിലെ ജനങ്ങൾ അകമഴിഞ്ഞ പിന്തുണ നൽകണം. ആവശ്യമെങ്കിൽ മറ്റ് മാധ്യമ സ്ഥാപനങ്ങൾ ബഹിഷ്കരിച്ച് പൂട്ടിക്കാൻ ശ്രമിക്കണം. ബിസിനസ് ഗ്രൂപ്പുകളും സർക്കാരുകളും റിപ്പോർട്ടറിന് മാത്രം പരസ്യങ്ങൾ നൽകി അകമഴിഞ്ഞ് പിന്തുണക്കണം. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കേരളം റിപ്പോർട്ടറിനും അഗസ്റ്റിൻ സഹോദരന്മാർക്കും ഒപ്പം നിൽക്കണം. അവരെ വെറുതെ വെയിലത്തും മഴയത്തും മഞ്ഞത്തും നിർത്തി അനാഥരാക്കരുത്.
(മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകന്‍)
Related Stories

സിജെപി മൂവ്മെന്റിലൂടെ സ്വയം വളരാമെന്നത് ഇടത് വ്യാമോഹം മാത്രം, കെകെ ബാബുരാജ്
News Desk · 12 Oct 2026

‘ഇരിക്കടാ അവിടെ, കള്ളാ…’ അന്ന് ഗ്യാനേഷ് കുമാറിനോട് ടിഎച്ച് മുസ്തഫ ഗര്‍ജിച്ചു, ഇന്ന് രാജ്യം മുഴുവന്‍ ‘ആ കള്ളനെ’ പുറത്താക്കാനുളള സമരത്തിലാണ്
News Desk · 9 Oct 2026

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല്‍ സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ
News Desk · 22 Sept 2026

നിങ്ങളെങ്ങനെ നിങ്ങളായെന്ന ചരിത്രം കേരള വിഷന്‍ മറക്കരുത്; ലാൻഡിംഗ് ചാനൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്
News Desk · 22 Sept 2026
