അതുകൊണ്ട്, പാലസ്തീനികളുടെ കൂടെ മാത്രമാണ്.
ഇസ്രായേൽ – പാലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര വാദം ( Two-State-Solution ) ഒരു പരിഹാരം ആയി കാണുന്ന ആൾ അല്ല ഞാൻ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വീണ്ടും ആവർത്തിക്കുന്നു. ഒരൊറ്റ ജനാധിപത്യ രാജ്യമായി (One Democratic Country- ODC) മാറുകയാണ് ശാശ്വത പരിഹാരം. അതിനെ എന്ത് പേര് വേണമെങ്കിലും വിളിക്കാം, ഇസ്രായേൻ

ഇസ്രായേൽ – പാലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര വാദം ( Two-State-Solution ) ഒരു പരിഹാരം ആയി കാണുന്ന ആൾ അല്ല ഞാൻ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വീണ്ടും ആവർത്തിക്കുന്നു. ഒരൊറ്റ ജനാധിപത്യ രാജ്യമായി (One Democratic Country- ODC) മാറുകയാണ് ശാശ്വത പരിഹാരം. അതിനെ എന്ത് പേര് വേണമെങ്കിലും വിളിക്കാം, ഇസ്രായേൻ എന്നോ, പാലസ്തീൻ എന്നോ, മാക്കാസൂക്കി എന്നോ എന്തും. പക്ഷേ, ജൂതനും അറബും തുല്യതയും അവസരസമത്വവും ഉള്ള ഡെമോക്രാടിക് രാജ്യമാവണം അത് – പിന്നെ ഇന്നത്തെ സയണിസ്റ്റ്, അപ്പാർത്തിഡ്, ജൂവിഷ് സ്റ്റേറ്റ് ഉണ്ടാവില്ല/ ഉണ്ടാവരുത് . അതാണ് ശാശ്വത പരിഹാരം.

ഉത്തരം : ഒരു സംശയവും വേണ്ട, ഇന്നത്തെ സയണിസ്റ്റ്, ആപ്പാർത്തിഡ്, വംശീയ ഇസ്രായേൽ നിലനിൽക്കാൻ പാടില്ല.
രണ്ട് : പലസ്തീനികളുടെ സ്ഥലം അധിനിവേശം ചെയ്ത് സെറ്റിലമെന്റുകൾ പണിത് യഹൂദർക്ക് ( വെസ്റ്റ് ബാങ്കിലെ Hill-Top സെറ്റലേഴ്സ് എന്ന ജൂത-ഗുണ്ടകൾ ഉൾപ്പെടെ) കോളനികൾ വച്ച് കൊടുക്കുന്നു. അതും നിർത്തണം. അതിനു ഇന്നത്തെ അപ്പാർതീഡ് ഇസ്രായേൽ ഭരണം അവസാനിക്കണം.
ഉത്തരം : അല്ല. ഇസ്രായേൽ ബേസിക് ലോയുടെ ദേശ -രാഷ്ട്രം എന്ന അനുബന്ധം 2018 ൽ ഭേദഗതി ചെയ്തിരുന്നു. ആ ഭേദഗതി വഴി ഇസ്രായേലിൽ സ്വയം നിർണ്ണയ അവകാരം ജൂതർക്ക് മാത്രമായി ചുരുക്കപ്പെട്ടു. ഇസ്രായേൽ ജൂതന്മാരുടെ രാഷ്ട്രമാണ് എന്നും ഭേദഗതിയിൽ പറയുന്നു. പക്ഷെ, ജൂതന്മാരല്ലാത്തവരുടെ പൗരത്വം റദ്ദ് ചെയ്യപ്പെടുന്നില്ല. ഇസ്രായേലിൽ നാഷ്നാലിറ്റിയും, സിറ്റിസണ്ഷിപ്പും ഒന്നല്ല. ജൂതന്മാർക്ക് മാത്രം നാഷ്നാലിറ്റി ഉണ്ടായിരിക്കുമ്പോൾ ബാക്കിയുള്ളവർ പൗരന്മാർ മാത്രമായിരിക്കും. അങ്ങിനത്തെ അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് ഇസ്രായേൽ. അന്ന് ആ ബി ല്ലിനെ എതിർത്ത ജൂതന്മാരുൾപ്പടെ 55 കെന്നസ്സത്ത് അംഗങ്ങൾ ബില്ലിന്റെ കോപ്പി കെന്നെസ്സെറ്റിന്റെ തറയിൽ കീറിയെറിഞ്ഞു- ഇഅവർ പറഞ്ഞതാണ് “ഇസ്രായേൽ ഒരു അപ്പാർത്തീഡ് ഭരണകൂടം ആണെന്ന്.” ആ ബില്ല് പാസാക്കിയത് 55 നെതിരെ വെറും 62 വോട്ടുകൾക്കാണ്. 120 അംഗങ്ങളിൽ മൂന്നു പേര് അന്ന് ഹാജരായിരുന്നില്ല. അതായത് പകുതിയോളം വരുന്ന ഇസ്രായേൽ പൗരന്മാർക്കു ഈ വിവേചനത്തോട് താല്പര്യമില്ല. അവരിൽ പ്രതീക്ഷയർപ്പിക്കാം.
ഉത്തരം : എങ്ങോട്ടും പോകേണ്ടതില്ല, മുൻ പോസ്റ്റുകളിൽ പറഞ്ഞതുപോലെ 1948 ന് മുൻപ് അവർ ഒരുമിച്ച് കഴിഞ്ഞവരാണ്. (അത് സാധ്യമാണ് എന്ന് പറയുന്നതിനായിരുന്നു മുൻ രണ്ടു പോസ്റ്റുകൾ).കുടിയേറ്റം നിമിത്തം ജൂത – അറബ് അനുപാതം മാറിയിട്ടുണ്ട്, അത് പരിഹരിക്കാവുന്നതേയുള്ളൂ. യുറോപ്പിന്റെയും അമേരിക്കയുടെയും ഇടപെടലിനു മുൻപ് ആ നാട്ടിൽ സമാധാനത്തോടെ സഹവർത്തിതം ചെയ്തവരാണ് അവർ. യഹൂദന് ഈ ലോകത്തിൽ ഒരുമിച്ച് കഴിയാവുന്നതിൽ അറബിനോളം ആരും വരില്ല എന്നത് ചരിത്രം. നരവംശ ശാസ്ത്രപ്രകാരവും ഒരേ മനുഷ്യരാണ്, ഒരപ്പന്റെ മക്കൾ. അതിനിയും സാധ്യമാണ്.
ഉത്തരം : ഇതിൽ ലോക രാജ്യങ്ങൾക്ക് ഒരു ഇടപാടും ഇല്ല. വെറുതെ അഭിപ്രായം പറയുന്നതിനപ്പുറം ആരും ഇടപെടുകയും ഇല്ല. അനുഭവിക്കുന്നത് അവർ അവിടെയുള്ള മനുഷ്യരാണ്. ഇതൊരു സ്വപ്നമായി ഇന്ന് തോന്നും. ഇന്നത്തെ സാഹചര്യത്തിൽ റ്റു സ്റ്റേറ്റ് സൊല്യൂഷൻ അതിലും വലിയ നടക്കാത്ത സ്വപ്നമാണ് എന്നത് മറ്റൊരു കാര്യം. വെസ്റ്റ് ബാങ്കിലെ ഛിന്നഭിന്നമാക്കി കളഞ്ഞ പാലസ്തീൻ എൻക്ലെവുകളും 90 മൈൽ അപ്പുറത്തുള്ള ജനസാന്ദ്രമായ ഗസ്സയും ഇടയ്ക്കുള്ള ഇടനാഴിയും ചേർത്ത് ഒരു രാജ്യമാക്കാൻ ആർക്കും കഴിയില്ല. പ്രശ്നപരിഹാരത്തെ ഗൗരവമായി കാണാത്തവരാണ് Two-State-Solution പറയുന്നത്. സുന്ദരമായ നടക്കാത്ത സ്വപ്നം.
ഉത്തരം : രാഷ്ട്രീയമായി സൌത്ത് ആഫ്രിക്ക ആണ് ഏറ്റവും നല്ല ഉദാഹരണം. വംശീയമായി റുവാണ്ട നല്ല ഉദാഹരണമാണ്. റുവാണ്ടയിൽ ഹുടുവും ട്യൂട്സിയും തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കിയത് ബെൽജിയം എന്ന യൂറോപ്യൻ രാജ്യമാണ്. 1994 ൽ എട്ടു ലക്ഷം പേര് 100 ദിവസം കൊണ്ട് കൊല്ലപ്പെട്ടു. ബെൽജിയം പോയി – ഇന്ന് ഹുടുവും യുട്സിയും സഹകരണത്തിന്റെ പാതയിലാണ്. സമാനതകൾ കുറവാണെങ്കിലും ആസ്ത്രേലിയ കാനഡ തുടങ്ങിയ മാത്രകകളും നമ്മുടെ മുന്നിലുണ്ട്.
ഉത്തരം: ബാഹ്യമായ തടസ്സം അവഗണിച്ചാൽ ODC യ്ക്ക് ഏറ്റവും വലിയ തടസം അധിനിവേശമല്ല – ഇസ്രായേൽ സ്കൂൾ കുട്ടികൾ ആയിരിക്കുമ്പോഴേ പാലസ്തീനികൾക്ക് എതിരെ നടത്തുന്ന ഡി-ഹ്യുമനൈസെഷൻ ആണ്. പാലസ്തീനികളെ മനുഷ്യരായി പ്പോലും കാണാൻ സയണിസ്റ്റ് ഭരണകൂടം അനുവദിക്കുന്നില്ല. ജൂത പട്ടാളക്കാരുടെ ഇടയിലും ഇത്തരം പ്രൊപ്പഗണ്ടകൾ ഇറക്കുന്നുണ്ട്. ഉണ്ട്. അത് ചെയ്യുന്നത് സയണിസ്റ്റ്ഭരണകൂടം ആണ്. അതിനെതിരെ പ്രവർത്തിക്കുന്ന ധാരാളം സംഘടനകളുണ്ട് ഇസ്രായേലിൽ. അവർ വിജയം കാണും. അങ്ങിനെ വന്നാൽ അവർക്ക് ഒരുമിച്ച് താമസിക്കാനാകും,രണ്ടാമത്തെ വിഷയം അധിനിവേശമാണ്. ഒറ്റരാജ്യമായാൽ പിന്നെ അധിനിവേശം ആവശ്യമില്ലല്ലോ. (ബാഹ്യ ശക്തികളിൽ അമേരിക്കയിലെ ഇസ്രായേൽ ലോബിയും ക്രിസ്ത്യൻ സയണിസ്റ്റുകലും യൂറോപ്പും ആണ് )
ഉത്തരം : അറിയില്ല. One Country – Two System ആകാം. ഒരു രാജ്യം രണ്ട് ഓട്ടോണമസ് ബോഡി ആകാം. ഒറ്റ പാർലമെന്റ് – ആകാം. അവർ ചർച്ച ചെയ്ത തീരുമാനം ഉണ്ടാക്കേണ്ടതാണ്.
ആക്രമണം നടത്തുന്നത് ഇസ്രായേൽ ആണ്, പാലസ്തീനികൾ നടത്തുന്നത് പ്രത്യാക്രമണമാണ്. അതുകൊണ്ട്, പാലസ്തീനികളുടെ കൂടെ മാത്രമാണ്.

കടപ്പാട് : സജി മാര്ക്കോസ്
Related Stories

സിജെപി മൂവ്മെന്റിലൂടെ സ്വയം വളരാമെന്നത് ഇടത് വ്യാമോഹം മാത്രം, കെകെ ബാബുരാജ്
News Desk · 12 Oct 2026

‘ഇരിക്കടാ അവിടെ, കള്ളാ…’ അന്ന് ഗ്യാനേഷ് കുമാറിനോട് ടിഎച്ച് മുസ്തഫ ഗര്ജിച്ചു, ഇന്ന് രാജ്യം മുഴുവന് ‘ആ കള്ളനെ’ പുറത്താക്കാനുളള സമരത്തിലാണ്
News Desk · 9 Oct 2026

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല് സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ
News Desk · 22 Sept 2026

നിങ്ങളെങ്ങനെ നിങ്ങളായെന്ന ചരിത്രം കേരള വിഷന് മറക്കരുത്; ലാൻഡിംഗ് ചാനൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്
News Desk · 22 Sept 2026
