ഞെട്ടിക്കുന്ന സാഹസിക യാത്ര, വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ച് നിന്ന് കാബുളില്‍ നിന്ന് ഡല്‍ഹിയിലെത്തി അഫ്ഗാന്‍ ബാലന്‍; തിരിച്ചയച്ചു
കാബൂളിൽനിന്ന് ഡൽഹിയിലേക്ക് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചുകടന്ന 13 വയസ്സുകാരനെ തിരിച്ചയച്ചു. അഫ്ഗാൻ എയർലൈൻസ് കാം എയറിന്റെ RQ-4401 വിമാനത്തിലാണ് ഈ സാഹസിക യാത്ര നടത്തിയത്. വിമാനം ഡൽഹിയിൽ ഇറങ്ങിയ ശേഷം വിമാനത്താവളത്തിന് സമീപം അഫ്ഗാൻ കുർത്ത ധരിച്ച കുട്ടിയെ കണ്ടതിനെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ

കാബൂളിൽനിന്ന് ഡൽഹിയിലേക്ക് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചുകടന്ന 13 വയസ്സുകാരനെ തിരിച്ചയച്ചു. അഫ്ഗാൻ എയർലൈൻസ് കാം എയറിന്റെ RQ-4401 വിമാനത്തിലാണ് ഈ സാഹസിക യാത്ര നടത്തിയത്.
വിമാനം ഡൽഹിയിൽ ഇറങ്ങിയ ശേഷം വിമാനത്താവളത്തിന് സമീപം അഫ്ഗാൻ കുർത്ത ധരിച്ച കുട്ടിയെ കണ്ടതിനെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് വിമാനത്തിന്റെ പിൻഭാഗത്തെ സെൻട്രൽ ലാൻഡിങ് ഗിയർ കമ്പാർട്ട്മെൻ്റിൽ ഒളിച്ചുകടന്നതാണെന്ന് മനസ്സിലായത്.
ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്ക് 12:30ന് കാബൂളിലേക്ക് മടങ്ങിയ അതേ വിമാനത്തിൽതന്നെ കുട്ടിയെ തിരികെ അയച്ചു.
1996-ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരങ്ങൾ ഇതേ രീതിയിൽ ബ്രിട്ടനിലേക്ക് യാത്ര ചെയ്ത സംഭവത്തിന് ശേഷം ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇത്തരം യാത്രകൾ അതീവ അപകടകരമാണ്, 30,000 അടി ഉയരത്തിൽ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുകയും ഓക്സിജൻ ലഭ്യത കുറയുകയും ചെയ്യുന്നതിനാൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 3 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
