Skip to content
International

‘അല്ലാഹു അക്ബർ, ട്രംപിന് മരണം’ മുസ്‌ലിമെന്ന വ്യാജേന വിമാനത്തിൽ ഭീഷണി മുഴക്കി ഇന്ത്യൻ വംശജൻ അഭയ് നായക് അറസ്റ്റിൽ

ലണ്ടൻ: ലൂട്ടണിൽ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് പോകുകയായിരുന്ന ഈസിജെറ്റ് വിമാനത്തിൽ വെച്ച് ‘അല്ലാഹു അക്ബർ’, ‘ട്രംപിന് മരണം’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ തുടർന്ന് വിമാനത്തിനകത്ത് പരിഭ്രാന്തിയും നാടകീയ രംഗങ്ങളുമുണ്ടായി. ഇന്ത്യൻ വംശജനായ 41 വയസ്സുകാരൻ അഭയ് നായക് ആണ് ഈ മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഞായറാഴ്ച

N

News Desk

Published on: 30 Jul 2025, 10:53 am

‘അല്ലാഹു അക്ബർ, ട്രംപിന് മരണം’ മുസ്‌ലിമെന്ന വ്യാജേന വിമാനത്തിൽ ഭീഷണി മുഴക്കി  ഇന്ത്യൻ വംശജൻ അഭയ് നായക് അറസ്റ്റിൽ

ലണ്ടൻ: ലൂട്ടണിൽ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് പോകുകയായിരുന്ന ഈസിജെറ്റ് വിമാനത്തിൽ വെച്ച് ‘അല്ലാഹു അക്ബർ’, ‘ട്രംപിന് മരണം’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ തുടർന്ന് വിമാനത്തിനകത്ത് പരിഭ്രാന്തിയും നാടകീയ രംഗങ്ങളുമുണ്ടായി. ഇന്ത്യൻ വംശജനായ 41 വയസ്സുകാരൻ അഭയ് നായക് ആണ് ഈ മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയും അധികൃതർ അഭയ് നായകിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ മുസ്ലിമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

Related Stories