Skip to content
Opinion

വയനാട്ടിലെ പുനരധിവാസം: തുരങ്കം വെക്കാൻ വീണ്ടും ഹാരിസൺസ് ഹൈകോടതിയിൽ അപ്പീൽ നൽകി

കോഴിക്കോട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തത്തിന് ഇരകളായവരുടെ പുനരധിവാസത്തിന് തുരങ്കം വെക്കാൻ വീണ്ടും ഹാരിസൺസ് ഹൈകോടതിയിൽ അപ്പീൽ നൽകി. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിന് 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാരിനെ അനുവദിച്ച സിങ്കിൾ ബഞ്ച്

W

web desk

Published on: 16 Jan 2025, 6:40 am

വയനാട്ടിലെ പുനരധിവാസം: തുരങ്കം വെക്കാൻ വീണ്ടും ഹാരിസൺസ് ഹൈകോടതിയിൽ അപ്പീൽ നൽകി

കോഴിക്കോട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തത്തിന് ഇരകളായവരുടെ പുനരധിവാസത്തിന് തുരങ്കം വെക്കാൻ വീണ്ടും ഹാരിസൺസ് ഹൈകോടതിയിൽ അപ്പീൽ നൽകി. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിന് 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാരിനെ അനുവദിച്ച സിങ്കിൾ ബഞ്ച് വിധിക്കെതിരെയാണ് ഹാരിസൺസ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. ഒരു അർത്ഥത്തിൽ അപ്പീലിലൂടെ സർക്കാരിനെ പ്രകോപിപ്പിക്കുകയാണ് ഹാരിസൺസ്.

ദുരന്തവിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ കോടതി നിർദേശിച്ചത് തെറ്റായ നടപടിയാണെന്ന് ഹാരിസൺസ് അപ്പീലിൽ ചൂണ്ടിക്കാട്ടി. സ്വകാര്യഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ ദുരന്ത നിവാരണ നിയമപ്രകാരം വ്യവസ്ഥയില്ലെന്നും സിങ്കിൾ ബഞ്ച് വിധി നിയമപരമല്ലാത്തതിനാൽ റദ്ദാണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടത്. സ്ഥിരമായി ഭൂമി ഏറ്റെടുക്കാൻ ആണെങ്കിൽ 2013ലെ നിയമമനുസരിച്ച് നഷ്ടപരിഹാരം നൽകണം. അതല്ലെങ്കിൽ മറ്റേതെങ്കിലും നിയമം ഉപയോഗിച്ച് ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നാണ് ഹാരിസൺസിന്റെ വാദം.

Related Stories