ആർ.എസ്.എസ് മേധാവിയുടെ ‘യഥാർഥ സ്വാതന്ത്ര്യദിനം’
നിരവധി നൂറ്റാണ്ടുകളായി ശത്രുക്കളുടെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന ഭാരതത്തിന് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിൽ രാമപ്രതിമ പ്രതിഷ്ഠ നടന്ന 2024 ജനുവരി 22നാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു അവാർഡുദാന ചടങ്ങിൽ പ്രസംഗിക്കെ അവകാശപ്പെട്ടിരിക്കുന്നു. രൂപവത്കരണത്

നിരവധി നൂറ്റാണ്ടുകളായി ശത്രുക്കളുടെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന ഭാരതത്തിന് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിൽ രാമപ്രതിമ പ്രതിഷ്ഠ നടന്ന 2024 ജനുവരി 22നാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു അവാർഡുദാന ചടങ്ങിൽ പ്രസംഗിക്കെ അവകാശപ്പെട്ടിരിക്കുന്നു. രൂപവത്കരണത്തിന്റെ ശതവാർഷികം ആഘോഷിക്കാനൊരുങ്ങുന്ന തന്റെ സംഘടനയുടെ രാഷ്ട്രസങ്കൽപം വളച്ചുകെട്ടില്ലാതെ തുറന്നുകാട്ടിയിരിക്കുന്നു ഇതിലൂടെ അദ്ദേഹം.
1947 ആഗസ്റ്റ് 15ന് രാഷ്ട്രീയ സ്വാതന്ത്ര്യം രാജ്യം നേടിയെടുത്തെങ്കിലും ഒരു പ്രത്യേക കാഴ്ചപ്പാടോടെ എഴുതപ്പെട്ട ഭരണഘടന ഭാരതത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല എന്നാണദ്ദേഹം ആരോപിച്ചത്. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ശിവൻ എന്നീ ഭഗവാന്മാരിൽനിന്നാരംഭിച്ച് 5000 വർഷങ്ങളായി തുടരുന്ന നമ്മുടെ പാരമ്പര്യം ഉൾക്കൊണ്ട സ്വാതന്ത്ര്യം കൈവന്നത് രാമക്ഷേത്ര പ്രതിഷ്ഠ നടന്നതോടെയാണത്രെ. ക്ഷേത്രങ്ങളെക്കാൾ പ്രധാനം ജനങ്ങളുടെ ഉപജീവനമാണെന്ന് വാദിക്കുന്നവരോടുള്ള ഭാഗവതിൻ്റെ ചോദ്യം ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യവും സോഷ്യലിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളുമെല്ലാം ഇത്രയും കാലം കൊണ്ടുനടന്നിട്ടും രാജ്യം എവിടെയെത്തി എന്നാണ്. അതേസമയം ഇന്ത്യയോടൊപ്പം യാത്രയാരംഭിച്ച ഇസ്രായേൽ, ജപ്പാൻപോലുള്ള രാജ്യങ്ങൾ എത്തിപ്പിടിച്ച ഉയരങ്ങളിൽ നമുക്കെത്താൻ സാധിക്കാതെ പോയില്ലേ എന്നും സംഘ് തലവൻ ചോദിക്കുന്നു. എല്ലാറ്റിനും പ്രതിവിധിയും യഥാർഥ സ്വാതന്ത്ര്യവുമായി അദ്ദേഹം കാണുന്നത് രാമക്ഷേത്ര നിർമിതിയിലൂടെ നേടിയെടുക്കുന്ന രാമരാജ്യമാണെന്ന് ചുരുക്കം. ഏറ്റവും പുതുതായി ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ 12 വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന 45 ദിവസത്തെ മഹാ കുംഭമേള സമാപിക്കുന്നതോടെ ഇന്ത്യ മഹാരാജ്യം ഇസ്രായേലിനും ജപ്പാനും തുല്യമായി വികസിത, സമ്പൽസമൃദ്ധ രാഷ്ട്രമായി പരിണമിക്കുന്ന ലോക മഹാത്ഭുതവും നാം കാണാൻ പോവുന്നു എന്നാണ് കരുതേണ്ടത്.
Related Stories

സിജെപി മൂവ്മെന്റിലൂടെ സ്വയം വളരാമെന്നത് ഇടത് വ്യാമോഹം മാത്രം, കെകെ ബാബുരാജ്
News Desk · 12 Oct 2026

‘ഇരിക്കടാ അവിടെ, കള്ളാ…’ അന്ന് ഗ്യാനേഷ് കുമാറിനോട് ടിഎച്ച് മുസ്തഫ ഗര്‍ജിച്ചു, ഇന്ന് രാജ്യം മുഴുവന്‍ ‘ആ കള്ളനെ’ പുറത്താക്കാനുളള സമരത്തിലാണ്
News Desk · 9 Oct 2026

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല്‍ സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ
News Desk · 22 Sept 2026

നിങ്ങളെങ്ങനെ നിങ്ങളായെന്ന ചരിത്രം കേരള വിഷന്‍ മറക്കരുത്; ലാൻഡിംഗ് ചാനൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്
News Desk · 22 Sept 2026
