സിപിഎം സൈബർ നേതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി ഹണി ഭാസ്കരൻ
ഓടുന്ന വണ്ടിയിലിട്ടും തല്ലിച്ചതച്ചു, ഒരു ഗ്ലാസ് വെള്ളമെടുക്കാൻ കഴിയാത്ത വിധം ശരീരം തകർത്തു, സഹിക്കാൻ പറ്റാത്ത ബ്ലാക്ക്മെയിലിങ് . ആരോപണം പ്രമുഖ സൈബർ സഖാവ് ജിതേഷിനെതിരെ

പ്രമുഖ സി.പി.ഐ.എം സൈബർ നേതാവ് ജിതേഷിനെതിരെ ശാരീരിക അതിക്രമവും ബ്ലാക്ക്മെയിലിംഗും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരി ഹണി ഭാസ്കരൻ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കഴിഞ്ഞ അഞ്ച് വർഷമായി താൻ നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് ഹണി ഭാസ്കരൻ വെളിപ്പെടുത്തിയത്. ഓടുന്ന വണ്ടിയിൽ വെച്ചുപോലും തന്നെ ക്രൂരമായി മർദ്ദിച്ചതായും, ഒരു ഗ്ലാസ് വെള്ളം കൈനീട്ടി എടുക്കാൻ കഴിയാത്ത വിധം ശരീരം തകർത്തതായും കുറിപ്പിൽ പറയുന്നു. അന്ന് ഏറ്റ പരിക്കിന്റെ വേദന ഇപ്പോഴും തുടരുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
അഞ്ച് വർഷം മുൻപ് ബന്ധം അവസാനിപ്പിച്ച് എല്ലാ ഇടങ്ങളിൽ നിന്നും ബ്ലോക്ക് ചെയ്തിട്ടും ഇയാൾ തന്നെ പിന്തുടർന്ന് വേട്ടയാടുകയാണെന്ന് ഹണി ഭാസ്കരൻ ആരോപിക്കുന്നു. താൻ അയാളുടെ കോടികൾ തട്ടിയെടുത്തുവെന്ന തരത്തിൽ രാഷ്ട്രീയ നേതാക്കളോടും പൊതുസമൂഹത്തോടും അപവാദം പ്രചരിപ്പിക്കുകയാണ്. 2021-ൽ കാനഡയിൽ ഉപരിപഠനത്തിനായി ബാങ്ക് സ്റ്റേറ്റ്മെന്റിൽ കാണിക്കാൻ 56,000 ദിർഹം താൽക്കാലികമായി നൽകിയിരുന്നെന്നും, പഠനപ്ലാൻ ഉപേക്ഷിച്ചപ്പോൾ അതിന് തത്തുല്യമായ 12 ലക്ഷം രൂപ ഒരു രൂപ പോലും കുറയാതെ ഇന്ത്യൻ അക്കൗണ്ടിലേക്ക് തിരിച്ചയച്ചിരുന്നെന്നും ഹണി വ്യക്തമാക്കുന്നു.
എന്നാൽ ഈ തുകയെ 86 ലക്ഷമെന്നും 30 ലക്ഷമെന്നും ഒരു കോടിയെന്നുമൊക്കെ പല സമയങ്ങളിലായി മാറ്റിപ്പറഞ്ഞ് തന്നെ അപമാനിക്കുകയാണ് ജിതേഷ് ചെയ്യുന്നത്. തനിക്ക് നൽകി എന്ന് അവകാശപ്പെടുന്ന കോടികളുടെ കണക്കും ലോൺ തീയതിയും സഹിതം തെളിവുകൾ പുറത്തുവിടാൻ ഹണി ഭാസ്കരൻ വെല്ലുവിളിച്ചു. സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമിയോ വാഹനമോ ബാങ്ക് ബാലൻസോ ഇല്ലാതെ വാടകവീട്ടിൽ കഴിയുന്ന ഒരു സിംഗിൾ മദറായ തനിക്ക് ഇതിൽ വ്യക്തത വേണമെന്നും അവർ ആവശ്യപ്പെട്ടു.
തന്റെ പോസ്റ്റിൽ ലൈക്ക് ഇടുന്നവരെ പോലും പിന്തുടർന്ന് ശല്യപ്പെടുത്തുകയും, സൈബർ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തന്നെയും ചുറ്റുമുള്ളവരെയും സ്ലട്ട്-ഷെയിം ചെയ്യുകയുമാണ് ഇയാൾ ചെയ്യുന്നതെന്ന് ഹണി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പലരെയും വിളിച്ച് തന്നെക്കുറിച്ച് ഹീനമായ അപവാദങ്ങൾ പറഞ്ഞതായും, ഇനി തലയുയർത്തി ജീവിക്കാൻ തനിക്ക് നീതിയും വ്യക്തതയും വേണമെന്നും വ്യക്തമാക്കിയാണ് ഹണി ഭാസ്കരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങളിൽ പരസ്യമായി രംഗത്തുവന്ന വനിതാ ആക്ടിവസ്റ്റാണ് ഹണി ഭാസ്കരൻ. എന്നാൽ ആ പ്രശ്നങ്ങളിൽ ഇടപെടുന്പോഴും സമാനമായ പീഡനത്തിനും ബ്ലാക്ക് മെയിലിങ്ങിനും ഹണിയും ഇരയായിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ അത് സി പി ഐ എം പ്രവർത്തകരിൽനിന്നുതന്നെ ആയതിനാൽ അവർ അത് മൂടിവക്കുകയാരുന്നുവെന്നും ഇപ്പോൾ വ്യക്തമായി. കഴിഞ്ഞ ദിവസം ഒരാൾ ഹണിയുടെയും ജിതേഷിന്റെയും പേരുവക്കാതെ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റാണ് സംഭവത്തെക്കുറിച്ച് സൂചന നൽകിയത്. പിന്നീട് എഫ് ബി ചർച്ചകലിലൂടെ ഇവരുടെ പേരുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹണ് ഭാസ്കരൻ തന്നെ ആരോപണം പരസ്യമാക്കി രംഗത്തുവന്നത്.
Related Stories

കോൺഗ്രസ്-ലീഗ് ഭിന്നത രൂക്ഷമാകുന്നു; കെ.സി. വേണുഗോപാല് പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നതായി വിലയിരുത്തലില് ലീഗ്
web desk · 3 hours ago

മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിൽ അനുമതിയില്ലാതെ പോയ സംഭവം: കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്ന് വി.ഡി. സതീശൻ
web desk · 4 hours ago

"ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയി"; രാജിവെച്ച് പത്മജ വേണുഗോപാൽ, തിരിച്ചുവരവ് സ്വാഗതം ചെയ്ത് മുരളീധരൻ
web desk · 1 day ago

അനധികൃത സ്വത്ത് സമ്പാദനം, കെ.എം. ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി
web desk · 1 day ago
