മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിൽ അനുമതിയില്ലാതെ പോയ സംഭവം: കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്ന് വി.ഡി. സതീശൻ
ഡ്യൂട്ടിയിലില്ലാത്ത സമയത്ത് മുഖ്യമന്ത്രിയുടെ മുറിക്ക് സമീപം പ്രവേശിച്ചു എന്ന് ചൂണ്ടിക്കാട്ടി സി.ബി. ജോസ്, സുരേഷ് കുമാർ എന്നീ ജീവനക്കാർക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഔദ്യോഗിക ചുമതലയില്ലാത്ത ജീവനക്കാർ മുഖ്യമന്ത്രിയുടെ മുറിക്ക് സമീപം പോകരുതെന്ന നിർദേശം ലംഘിച്ചതിനായിരുന്നു നോട്ടീസ്.

ന്യൂഡൽഹി: ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിൽ അനുമതിയില്ലാതെ എത്തിയ ജീവനക്കാർക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ ഇടപെട്ട അദ്ദേഹം, ജീവനക്കാർക്കെതിരെ തുടർനടപടികൾ പാടില്ലെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർക്ക് കർശന നിർദേശം നൽകി.
ഡ്യൂട്ടിയിലില്ലാത്ത സമയത്ത് മുഖ്യമന്ത്രിയുടെ മുറിക്ക് സമീപം പ്രവേശിച്ചു എന്ന് ചൂണ്ടിക്കാട്ടി സി.ബി. ജോസ്, സുരേഷ് കുമാർ എന്നീ ജീവനക്കാർക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഔദ്യോഗിക ചുമതലയില്ലാത്ത ജീവനക്കാർ മുഖ്യമന്ത്രിയുടെ മുറിക്ക് സമീപം പോകരുതെന്ന നിർദേശം ലംഘിച്ചതിനായിരുന്നു നോട്ടീസ്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേരള ഹൗസ് അധികൃതർ നൽകിയിരുന്ന വിശദീകരണം.
അതേസമയം, മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും കേരള ഹൗസിൽ താമസിച്ചിരുന്ന സമയങ്ങളിൽ ജീവനക്കാർക്ക് ഇത്തരത്തിലുള്ള കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല.
Related Stories

"ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയി"; രാജിവെച്ച് പത്മജ വേണുഗോപാൽ, തിരിച്ചുവരവ് സ്വാഗതം ചെയ്ത് മുരളീധരൻ
web desk · 23 hours ago

അനധികൃത സ്വത്ത് സമ്പാദനം, കെ.എം. ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി
web desk · 1 day ago

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു
web desk · 1 day ago

ഡിഎംകെ കേന്ദ്ര മന്ത്രി സഭയില്‍ ചേര്‍ന്നേക്കും?, വിളിക്കുന്ന ഏത് നിമിഷവും ഡല്‍ഹിയിലേക്കെത്താന്‍ എംപിമാര്‍ക്ക് ഇന്ത്യ സഖ്യത്തിന്റെ നിര്‍ദേശം
web desk · 1 day ago
