Skip to content
Sports

സഞ്ജുവിന് പരിക്ക്; ആറാഴ്ച വിശ്രമം

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസണിന് പരിക്കേറ്റു. ബാറ്റ് ചെയ്യുന്നതിനിടെ ജോഫ്ര ആർച്ചറുടെ പന്ത് തട്ടി സഞ്ജുവിന്റെ വിരലിനാണ് പരിക്കേറ്റത്. മൂന്നാം പന്തിലാണ് താരത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ടീം ഫിസിയോ എത്തി സഞ്ജുവിനെ പരിശോധിച്ചു. പരിക്കിനെ അവഗണിച്ചു കൊണ്ട്

N

News Desk

Published on: 3 Feb 2025, 12:22 pm

സഞ്ജുവിന് പരിക്ക്; ആറാഴ്ച വിശ്രമം

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസണിന് പരിക്കേറ്റു. ബാറ്റ് ചെയ്യുന്നതിനിടെ ജോഫ്ര ആർച്ചറുടെ പന്ത് തട്ടി സഞ്ജുവിന്റെ വിരലിനാണ് പരിക്കേറ്റത്. മൂന്നാം പന്തിലാണ് താരത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ടീം ഫിസിയോ എത്തി സഞ്ജുവിനെ പരിശോധിച്ചു. പരിക്കിനെ അവഗണിച്ചു കൊണ്ട് അതേ ഓവറിൽ ഒരു സിക്സും ഫോറുമടക്കം രണ്ട് ബൗണ്ടറികൾ കൂടി നേടിയെങ്കിലും അടുത്ത ഓവറിൽ സഞ്ജു പുറത്തായി.

ആദ്യ ഓവറിൽ 16 റൺസാണ് സഞ്ജു അടിച്ചെടുത്തത്. എന്നാൽ മാർക്ക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ സഞ്ജു പുറത്തായി. രണ്ടാം ഓവറിൽ പുറത്തായെങ്കിലും ഇന്ത്യൻ ജേഴ്സിയിൽ ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളി കൂടിയായ സഞ്ജു. ട്വന്റി 20യിൽ ആദ്യ പന്തിൽ തന്നെ സിക്സ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. ജോഫ്ര ആർച്ചറുടെ ആദ്യ പന്തിനെ സിക്സർ പറത്തിയാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്.

രോഹിത് ശർമ്മയും, യശസ്വി ജയ്സ്വാളുമാണ് ഇതിനുമുൻപ് ട്വന്റി 20യിൽ ആദ്യ പന്തിൽ സിക്സ് നേടിയ ഇന്ത്യൻ താരങ്ങൾ. സഞ്ജുവിന്റെ ആദ്യ സിക്സർ കണ്ട് ഗാലറിയിലിരുന്ന് ബോളിവുഡ് താരം ആമിർ ഖാൻ കൈയ്യടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സഞ്ജുവിന് പരിക്കേറ്റതിനെ തുടർന്ന് പ്ലെയിംഗ് ഇലവനിൽ ഇല്ലാതിരുന്ന ധ്രുവ് ജുറേൽ പകരക്കാരനായി വിക്കറ്റ് കീപ്പറായി ഇറങ്ങി.

Related Stories