Skip to content
Sports

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ

ഫിഫ ലോകകപ്പിലെ സ്പെയിൻ – അർജന്റീന ഫൈനൽ മത്സരത്തിനു പിന്നാലെ താരങ്ങൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഫിഫയുടെ കർശന നടപടി. ലോകകപ്പ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് അച്ചടക്ക ലംഘനം നടത്തിയ താരങ്ങൾക്കെതിരെ ഫിഫ കടുത്ത ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചത്. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട ഇരു ടീമുകളിലെയും താരങ്ങൾക്കും പരി

N

News Desk

Published on: 22 Aug 2026, 11:13 am

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ

ഫിഫ ലോകകപ്പിലെ സ്പെയിൻ – അർജന്റീന ഫൈനൽ മത്സരത്തിനു പിന്നാലെ താരങ്ങൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഫിഫയുടെ കർശന നടപടി. ലോകകപ്പ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് അച്ചടക്ക ലംഘനം നടത്തിയ താരങ്ങൾക്കെതിരെ ഫിഫ കടുത്ത ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചത്. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട ഇരു ടീമുകളിലെയും താരങ്ങൾക്കും പരിശീലകർക്കും ഫിഫ വിലക്കും വൻ തുക പിഴയും വിധിച്ചിട്ടുണ്ട്.

അർജന്റീനയുടെ മധ്യനിര താരം ലിയാൻഡ്രോ പരെഡസിനാണ് ഏറ്റവും കടുത്ത ശിക്ഷ ലഭിച്ചത്; 10 മത്സരങ്ങളിൽ വിലക്കും 90,000 ഡോളർ (ഏകദേശം 84 ലക്ഷം രൂപ) പിഴയും പരെഡസിന് ചുമത്തി. കാരണം കൂടാതെ സ്പാനിഷ് താരം റോഡ്രിയെ ഇടിച്ച അർജന്റീനിയൻ താരം നഹുവൽ മൊളിനയ്ക്ക് ഏഴു മത്സരങ്ങളിൽ വിലക്കും 90,000 ഡോളർ പിഴയും ലഭിച്ചു. സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്തതിന് അർജന്റീനയുടെ തിയാഗോ അൽമാഡയ്ക്ക് ഒരു മത്സരത്തിൽ വിലക്കും 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പിഴയും വിധിച്ചിട്ടുണ്ട്.

അർജന്റീനിയൻ അസിസ്റ്റന്റ് കോച്ച് റോബർട്ട് അയാലയ്ക്ക് ദാനി ഒൽമോയെ തല്ലിയ കുറ്റത്തിന് മൂന്നു മത്സരങ്ങളിൽ വിലക്കും 30,000 ഡോളർ പിഴയും ലഭിച്ചു. സ്പാനിഷ് നിരയിൽ എറിക് ഗാർഷ്യയെ പിടിച്ചുതള്ളിയ ഗാവിക്ക് ഒരു മത്സരത്തിൽ വിലക്കും 30,000 ഡോളർ പിഴയുമാണ് ശിക്ഷ. വിലക്ക് നേരിടുന്ന ഗാവിക്ക് യുവേഫ നേഷൻസ് ലീഗിലെ സ്പെയിൻ – ഇംഗ്ലണ്ട് പോരാട്ടത്തിൽ കളിക്കാൻ സാധിക്കില്ല.

മത്സര വിലക്കിനും വ്യക്തിഗത പിഴകൾക്കും പുറമേ, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തിനു ശേഷം ‘ഫാക്‌ലാൻഡ്’ ബാനർ പ്രദർശിപ്പിച്ചതിന് അർജന്റീന ഫുട്ബോൾ ടീമിന് മൂന്ന് കോടി രൂപയിലധികം പിഴയും ഫിഫ ചുമത്തിയിട്ടുണ്ട്. കൂടാതെ, അർജന്റീനയുടെ അടുത്ത ഹോം മത്സരത്തിൽ സ്റ്റേഡിയത്തിന്റെ പകുതി കപ്പാസിറ്റിയിൽ മാത്രമേ ആരാധകരെ പ്രവേശിപ്പിക്കാൻ അനുവാദമുള്ളൂ.

Related Stories