Skip to content
Sports

ലാ ലീഗ പുതിയ സീസൺ, റയലിന് വിജയത്തുടക്കം

പുതിയ ലാ ലിഗ സീസണിൽ വിജയത്തോടെ തുടങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബ്യൂ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് റയൽ സീസണിലെ ആദ്യ മൂന്ന് പോയിന്റുകൾ നേടിയത്. മത്സരത്തിന്റെ 51-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കിലൂട

N

News Desk

Published on: 20 Aug 2025, 3:21 pm

ലാ ലീഗ പുതിയ സീസൺ, റയലിന് വിജയത്തുടക്കം

പുതിയ ലാ ലിഗ സീസണിൽ വിജയത്തോടെ തുടങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബ്യൂ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് റയൽ സീസണിലെ ആദ്യ മൂന്ന് പോയിന്റുകൾ നേടിയത്.

മത്സരത്തിന്റെ 51-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കിലൂടെ കിലിയൻ എംബാപ്പെയാണ് റയലിന്റെ വിജയഗോൾ നേടിയത്. കളിയിലുടനീളം ഒസാസുന പ്രതിരോധം ശക്തമായി നിലനിർത്തിയപ്പോൾ, റയലിന് ലക്ഷ്യം കാണാൻ നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു. റയലിന്റെ പുതിയ പരിശീലകൻ സാബി അലോൻസോക്ക് ഇത് സീസണിലെ മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്.

Related Stories