നാറ്റിക്കല്ലേ മക്കളേ!, ഉണ്ണിത്താൻ - ഷാഫി പോരില്‍ സമവായത്തിന് ഇടപെട്ട് ഹൈക്കമാൻഡ്
അനുനയ നീക്കത്തിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇരു നേതാക്കളുമായും സംസാരിക്കുകയും പരസ്യ പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും ഷാഫി പറമ്പിൽ എംപിയും തമ്മിലുള്ള പരസ്യമായ തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടു. അനുനയ നീക്കത്തിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇരു നേതാക്കളുമായും സംസാരിക്കുകയും പരസ്യ പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രാജ്‌മോഹൻ ഉണ്ണിത്താനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
എന്നാൽ, കാസർകോട് ഡിസിസി അധ്യക്ഷനെതിരെ നടപടിയെടുക്കാതെ തർക്കം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി തനിക്കെതിരെ സൈബർ ആക്രമണത്തിന് വഴിയൊരുക്കിയത് ഡിസിസി അധ്യക്ഷനാണെന്നാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി. സൈബർ ആക്രമണം നടത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കർശന നടപടി വേണമെന്ന് ഉണ്ണിത്താൻ ആവശ്യപ്പെടുന്നു.
ഉണ്ണിത്താൻ ഉന്നയിച്ച ആവശ്യങ്ങളിൽ ചർച്ചയാകാമെന്ന് ദീപ ദാസ് മുൻഷി ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ അയഞ്ഞിട്ടില്ല. ഇനിയൊരു സൈബർ ആക്രമണം ഉണ്ടായാൽ ഷാഫി പറമ്പിലിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുമെന്നും, തന്റെ ഡയറിയിലുള്ള വിവരങ്ങളും തെളിവുകളും പുറത്തുവിടുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിലിന് പിന്തുണയുമായി കൂടുതൽ യുവനേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഷാഫി പറമ്പിൽ കൃത്യമായ മറുപടി നൽകണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. തർക്കം തുടരുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.
Related Stories

‘അവിടെ ശോഭാ സുരേന്ദ്രനടക്കം പദവി കിട്ടുന്നില്ല’; ബി.ജെ.പിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്ന് പദ്മിനി തോമസ്
web desk · 2 minutes ago

പരുതൂർ സ്കൂൾ വെടിവെപ്പ്; സഹപാഠിയെ കൊല്ലാൻ തന്നെയാണ് കുട്ടി തോക്കുമായെത്തിയതെന്ന് ടി.എം ശശി എംഎൽഎ
web desk · 3 hours ago

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഇപ്പോള്‍ ജീവനോടെയില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്, പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്
web desk · 8 hours ago

ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ല, ഷാഫിയോടുള്ളത് ഗുരു-ശിഷ്യ ബന്ധമല്ല സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ
web desk · 23 hours ago
