Skip to content
Sports

പ്രീമിയർ ലീഗ് പുതിയ സീസണിൽ ലിവർപൂളിന് വിജയത്തുടക്കം

ലണ്ടൻ: പുതിയ പ്രീമിയർ ലീഗ് സീസണിന് ആവേശോജ്ജ്വലമായ തുടക്കമിട്ട് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ. സ്വന്തം മൈതാനമായ ആൻഫീൽഡിൽ നടന്ന ആവേശകരമായ ആദ്യ മത്സരത്തിൽ ബോൺമൗത്തിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. ഈ വിജയത്തോടെ ലിവർപൂൾ ഈ സീസണിൽ വിജയത്തുടക്കം കുറിച്ചു. ലിവർപൂളിനായി പുതിയ സൈനിങ്ങായ ഹ്യൂഗോ എകിറ്റികെ

N

News Desk

Published on: 16 Aug 2025, 3:34 pm

പ്രീമിയർ ലീഗ് പുതിയ സീസണിൽ  ലിവർപൂളിന് വിജയത്തുടക്കം

ലണ്ടൻ: പുതിയ പ്രീമിയർ ലീഗ് സീസണിന് ആവേശോജ്ജ്വലമായ തുടക്കമിട്ട് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ. സ്വന്തം മൈതാനമായ ആൻഫീൽഡിൽ നടന്ന ആവേശകരമായ ആദ്യ മത്സരത്തിൽ ബോൺമൗത്തിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. ഈ വിജയത്തോടെ ലിവർപൂൾ ഈ സീസണിൽ വിജയത്തുടക്കം കുറിച്ചു.

ലിവർപൂളിനായി പുതിയ സൈനിങ്ങായ ഹ്യൂഗോ എകിറ്റികെ (37-ാം മിനിറ്റ്), കോഡി ഗാക്പോ (49-ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ ഫെഡറികോ കിയേസ (88-ാം മിനിറ്റ്), മുഹമ്മദ് സലാഹ് (90+4-ാം മിനിറ്റ്) എന്നിവരാണ് ലക്ഷ്യം കണ്ടത്. അതേസമയം, ബോൺമൗത്തിനായി ആന്റോണി സെമന്യോ (64, 76) ഇരട്ട ഗോൾ നേടി ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും വിജയത്തിലേക്ക് ടീമിനെ നയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

Related Stories