ധനരാജ് വധം: ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ; മറ്റ് 16 പ്രതികളെയും വെറുതെവിട്ടു
2016 ജൂലൈ 11-ന് രാത്രി 9.45-ഓടെ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രണ്ടു ബൈക്കുകളിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ മുൻവശത്തും പിന്നീട് പിൻവശത്തും വെട്ടിവീഴ്ത്തുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്.

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാരെന്ന് വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്; വൈശാഖും വിപിനും സഹോദരങ്ങളാണ്. കേസിലെ മറ്റു 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെവിട്ടു. കുറ്റക്കാരായ മൂന്ന് പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും.
2016 ജൂലൈ 11-ന് രാത്രി 9.45-ഓടെ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രണ്ടു ബൈക്കുകളിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ മുൻവശത്തും പിന്നീട് പിൻവശത്തും വെട്ടിവീഴ്ത്തുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്.
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 20 പേർ ചേർന്ന് രാഷ്ട്രീയ വിരോധം മൂലം കൊലപാതകം ആസൂത്രണം ചെയ്തതായാണ് പ്രോസിക്യൂഷൻ വാദിച്ചത്. 2016 ജൂൺ 25-ന് കക്കമപാറ മുത്തപ്പൻ ക്ഷേത്രത്തിന് സമീപവും പിന്നീട് പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് സമീപത്തുമായി രണ്ട് ഘട്ടങ്ങളിൽ ഗൂഢാലോചന നടന്നതായും ആരോപിച്ചിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വർഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു.
എന്നാൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് ആദ്യ മൂന്ന് പ്രതികൾ ഒഴികെയുള്ളവരെ വെറുതെവിട്ടത്.
Related Stories

പരുതൂർ സ്കൂൾ വെടിവെപ്പ്; സഹപാഠിയെ കൊല്ലാൻ തന്നെയാണ് കുട്ടി തോക്കുമായെത്തിയതെന്ന് ടി.എം ശശി എംഎൽഎ
web desk · 2 hours ago

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഇപ്പോള്‍ ജീവനോടെയില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്, പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്
web desk · 6 hours ago

ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ല, ഷാഫിയോടുള്ളത് ഗുരു-ശിഷ്യ ബന്ധമല്ല സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ
web desk · 22 hours ago

എൽപിഎസ്ടി സമരം; അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ല: മുഖ്യമന്ത്രി
web desk · 1 day ago
