Skip to content
Sports

പനാൽറ്റിയില്ലാതെ നേടിയ ഗോളുകളിൽ ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി

ന്യൂയോർക്ക്: ഫുട്ബോൾ ലോകത്ത് പുതിയ ചരിത്രം കുറിച്ച് അർജൻ്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. പെനാൽറ്റിയില്ലാത്ത ഗോളുകളുടെ എണ്ണത്തിൽ തൻ്റെ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് മെസ്സി ലോക റെക്കോർഡ് സ്വന്തമാക്കി. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ നടന്ന മേജർ ലീഗ് സോക്കർ (എം.എൽ.എസ്.) മത്സരത്തിൽ ഇരട്ട ഗോളുകൾ

N

News Desk

Published on: 21 Jul 2025, 3:31 pm

പനാൽറ്റിയില്ലാതെ നേടിയ ഗോളുകളിൽ ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി

ന്യൂയോർക്ക്: ഫുട്ബോൾ ലോകത്ത് പുതിയ ചരിത്രം കുറിച്ച് അർജൻ്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. പെനാൽറ്റിയില്ലാത്ത ഗോളുകളുടെ എണ്ണത്തിൽ തൻ്റെ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് മെസ്സി ലോക റെക്കോർഡ് സ്വന്തമാക്കി. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ നടന്ന മേജർ ലീഗ് സോക്കർ (എം.എൽ.എസ്.) മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെയാണ് മെസ്സി ഈ മഹത്തായ നേട്ടം കൈവരിച്ചത്.

ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ഇന്റർ മിയാമി 5-1ന് നേടിയ തകർപ്പൻ വിജയത്തിൽ മെസ്സി രണ്ട് ഗോളുകൾ നേടി. ഇതോടെ കരിയറിലെ പെനാൽറ്റിയില്ലാത്ത ഗോളുകളുടെ എണ്ണം 764 ആയി ഉയർത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 763 ഗോളുകൾ എന്ന റെക്കോർഡാണ് മെസ്സി ഇവിടെ മറികടന്നത്.

ഈ റെക്കോർഡ് നേടാൻ റൊണാൾഡോയെക്കാൾ 167 മത്സരങ്ങൾ കുറവാണ് മെസ്സിക്ക് വേണ്ടിവന്നത്. ഇത് മെസ്സിയുടെ ഗോൾ സ്കോറിംഗ് കാര്യക്ഷമത എടുത്തു കാണിക്കുന്നു.

ക്ലബ് ലോകകപ്പിന് ശേഷം മെസ്സി മികച്ച ഫോമിലാണ്. തുടർച്ചയായി അഞ്ച് എം.എൽ.എസ്. മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.

Related Stories