പരിക്ക്: മെസ്സി എന്ന് തിരിച്ചെത്തുമെന്ന് വ്യക്തമാക്കാതെ ഇന്റർമിയാമി
അർജന്റീനിയൻ സൂപ്പർതാരവും ഇന്റർ മിയാമി പ്ലെയറുമായ ലയണൽ മെസിക്ക് തൻ്റെ ടീമിനായുള്ള നിരവധി പ്രധാനപ്പെട്ട മത്സരങ്ങൾ നഷ്ടമായേക്കും. മെക്സിക്കൻ ക്ലബ്ബായ നെക്കാക്സയുമായുള്ള ലീഗ്സ് കപ്പ് മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിൽ 11 മിനിറ്റിനുശേഷം വലതുകാലിനേറ്റ പേശിവേദന കാരണം

അർജന്റീനിയൻ സൂപ്പർതാരവും ഇന്റർ മിയാമി പ്ലെയറുമായ ലയണൽ മെസിക്ക് തൻ്റെ ടീമിനായുള്ള നിരവധി പ്രധാനപ്പെട്ട മത്സരങ്ങൾ നഷ്ടമായേക്കും. മെക്സിക്കൻ ക്ലബ്ബായ നെക്കാക്സയുമായുള്ള ലീഗ്സ് കപ്പ് മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിൽ 11 മിനിറ്റിനുശേഷം വലതുകാലിനേറ്റ പേശിവേദന കാരണം മെസി കളം വിട്ടിരുന്നു. പിറ്റേദിവസം, താരത്തിൻ്റെ പരിക്ക് നിസ്സാരമാണെന്ന് അദ്ദേഹത്തിന്റെ ക്ലബ്ബ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിചിരുന്നെങ്കിലും താരം എന്ന് മടങ്ങി വരുമെന്നതിനെ കുറിച്ച് ക്ലബ് ഇതുവരെ ഔദ്യാഗികമായി പ്രതികരിച്ചിട്ടില്ല. മെസ്സിയുടെ മടങ്ങി വരവ് ചികിത്സയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തെയും പരിക്കിന്റെ പുരോഗതിയെയും ആശ്രയിച്ചിരിക്കുമെന്ന് ഇന്റർ മിയാമി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചെറിയ പരിക്ക് ആണെങ്കിലും, നിലവിൽ അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്. ലീഗ്‌സ് കപ്പിൽ പ്യൂമാസ് UNAM-മായി ബുധനാഴ്ച നടക്കുന്ന നിർണായക മത്സരത്തിൽ മെസ്സി കളിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്. മെസ്സിയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണെന്ന് സഹതാരം ജോർഡി ആൽബ ഉൾപ്പെടെയുള്ളവർ അറിയിച്ചു. മെസ്സിയുടെ വേഗത്തിലുള്ള മടങ്ങിവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
