Skip to content
Sports

ആസ്ട്രേലിയ സീരീസിന് ശേഷം കോലിയും രോഹിതും വിരമിക്കുമെന്ന് അഭ്യൂഹം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. ഒക്ടോബറിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയോടെ ഇരുവരും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ

N

News Desk

Published on: 12 Aug 2025, 2:03 pm

ആസ്ട്രേലിയ സീരീസിന് ശേഷം കോലിയും രോഹിതും വിരമിക്കുമെന്ന് അഭ്യൂഹം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. ഒക്ടോബറിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയോടെ ഇരുവരും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇരുവരും കളിക്കുന്നത്.

നേരത്തെ, കോലിയും രോഹിത്തും 2027 ഏകദിന ലോകകപ്പിന് ശേഷം വിരമിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, യുവതാരങ്ങൾക്ക് അവസരം നൽകിക്കൊണ്ട് 2027 ലോകകപ്പിനുള്ള ടീമിനെ കെട്ടിപ്പടുക്കാൻ ബി.സി.സി.ഐ. ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല

Related Stories