കേരളത്തിൽ ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയം വരുന്നു
കേരളത്തിൽ ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയം വരുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ കലിക്കറ്റ് സർവകലാശാല ക്യാമ്പസിലാണ് സ്റ്റേഡിയം നിർമിക്കുക. ഇതിനായി സർവകലാശാല 35 ഏക്കർ സ്ഥലം വിട്ടുനൽകും. 50000 ത്തിലധികം കാണികൾക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിർമിക്കുക. ആദ്യ ഘട്ടമായി കിഫ്ബിയിൽ നിന്

കേരളത്തിൽ ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയം വരുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ കലിക്കറ്റ് സർവകലാശാല ക്യാമ്പസിലാണ് സ്റ്റേഡിയം നിർമിക്കുക. ഇതിനായി സർവകലാശാല 35 ഏക്കർ സ്ഥലം വിട്ടുനൽകും. 50000 ത്തിലധികം കാണികൾക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിർമിക്കുക. ആദ്യ ഘട്ടമായി കിഫ്ബിയിൽ നിന്നും സംസ്ഥാന സർക്കാർ 125 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 350 കോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് കരുതുന്നത്.
കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ, പ്രത്യേകിച്ച് മലബാറിലെ കായിക ആരാധകരുടെ സ്വപ്നമാണ് പുതിയ സ്റ്റേഡിയം വരുന്നതോടെ യഥാർത്ഥ്യമാക്കുക.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
