Skip to content
Sports

സംസ്ഥാന സ്‌കൂൾ കായികമേള : തിരുവനന്തപുരം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജില്ല തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഗെയിംസ് ഇനങ്ങളിലെ മികച്ച പ്രകടനമാണ് ആതിഥേയർക്ക് നിർണായകമായ ലീഡ് നേടിക്കൊടുത്തത്. 1297 പോയിന്‍റുമായി ബഹുദൂരം മുൻപിലാണ് തിരുവനന്തപുരം. തൃശൂർ രണ്ടാമതും പാലക്കാട് മൂന്നാമതും ഉണ്ട്. അത്‌ലറ്റിക്സ് മത്സരങ്ങളിലെ മികവാണ് പാലക്കാടിനെ

N

News Desk

Published on: 25 Oct 2025, 1:41 pm

സംസ്ഥാന സ്‌കൂൾ കായികമേള : തിരുവനന്തപുരം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജില്ല തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഗെയിംസ് ഇനങ്ങളിലെ മികച്ച പ്രകടനമാണ് ആതിഥേയർക്ക് നിർണായകമായ ലീഡ് നേടിക്കൊടുത്തത്. 1297 പോയിന്‍റുമായി ബഹുദൂരം മുൻപിലാണ് തിരുവനന്തപുരം. തൃശൂർ രണ്ടാമതും പാലക്കാട് മൂന്നാമതും ഉണ്ട്. അത്‌ലറ്റിക്സ് മത്സരങ്ങളിലെ മികവാണ് പാലക്കാടിനെ മൂന്നാമത് എത്തിച്ചത്. അത്‌ലറ്റിക്സിൽ പാലക്കാട് ആണ് ഒന്നാമത്. 113 പോയിന്‍റ്. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം 76 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്.

Related Stories