Skip to content
Sports

കേരള ക്രിക്കറ്റ് ലീഗ് താരലേലം സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേർസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൻ്റെ (കെ.സി.എൽ.) രണ്ടാം സീസണിനായുള്ള താരലേലം ഇന്ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) താരലേലം നിയന്ത്രിച്ച ചാരു ശർമ്മയാണ് കെ.സി.എൽ. താരലേലത്തിന് നേതൃത്വം നൽകിയത്. ഈ സീസണിലെ ഏറ്റവും വലിയ ആകർഷണം ആദ്യമായി ലേലത്തിൽ പങ്കെടുത്ത ഇന്ത

N

News Desk

Published on: 5 Jul 2025, 12:55 pm

കേരള ക്രിക്കറ്റ് ലീഗ് താരലേലം  സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേർസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൻ്റെ (കെ.സി.എൽ.) രണ്ടാം സീസണിനായുള്ള താരലേലം ഇന്ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) താരലേലം നിയന്ത്രിച്ച ചാരു ശർമ്മയാണ് കെ.സി.എൽ. താരലേലത്തിന് നേതൃത്വം നൽകിയത്. ഈ സീസണിലെ ഏറ്റവും വലിയ ആകർഷണം ആദ്യമായി ലേലത്തിൽ പങ്കെടുത്ത ഇന്ത്യൻ താരം സഞ്ജു സാംസൺ ആയിരുന്നു.

സഞ്ജു സാംസണെ റെക്കോർഡ് തുകയായ 26.8 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. കെ.സി.എൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. സഞ്ജുവിൻ്റെ അടിസ്ഥാന വില മൂന്ന് ലക്ഷം രൂപയായിരുന്നു. കൊച്ചിയും തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി ശക്തമായി മത്സരിച്ചെങ്കിലും ഒടുവിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ടീമിന് അനുവദിച്ച 50 ലക്ഷം രൂപയുടെ ലേലത്തുകയുടെ പകുതിയിലധികവും സഞ്ജുവിനായി കൊച്ചി ചെലവഴിച്ചു.

Related Stories