Skip to content
Kerala

സസ്‌പെൻഷൻ റദ്ദാക്കി; കാലടിയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേകം പരീക്ഷ നടത്തണമെന്ന് ഹൈക്കോടതി

പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് പരിഗണിച്ചത്. സസ്‌പെൻഷൻ നടപടികൾ നിയമപരമായ ചട്ടങ്ങൾ പാലിക്കാതെയാണെന്ന് വിദ്യാർത്ഥികൾ കോടതിയിൽ വാദിച്ചിരുന്നു.

W

web desk

Published on: 23 Nov 2026, 10:54 am

സസ്‌പെൻഷൻ റദ്ദാക്കി; കാലടിയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേകം പരീക്ഷ നടത്തണമെന്ന് ഹൈക്കോടതി

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പ്രത്യേകം പരീക്ഷ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ നടപടികൾ കോടതി റദ്ദാക്കുകയും ചെയ്തു. ഈ വിധി സർവകലാശാലയ്ക്കും വൈസ് ചാൻസലർ ഡോ. സിസ തോമസിനും തിരിച്ചടിയായി.

പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് പരിഗണിച്ചത്. സസ്‌പെൻഷൻ നടപടികൾ നിയമപരമായ ചട്ടങ്ങൾ പാലിക്കാതെയാണെന്ന് വിദ്യാർത്ഥികൾ കോടതിയിൽ വാദിച്ചിരുന്നു.

ഖേദം പ്രകടിപ്പിച്ചാൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്ന നിലപാടാണ് സർവകലാശാല സ്വീകരിച്ചിരുന്നത്. എന്നാൽ മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും സസ്‌പെൻഷൻ ഉത്തരവുകൾ റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി വിധിക്ക് പിന്നാലെ സർവകലാശാലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്നുവന്ന സമരം അവസാനിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം ഒരുക്കുന്നതോടെ ക്യാമ്പസിലെ പ്രതിഷേധങ്ങൾക്കും താൽക്കാലിക വിരാമമായി.

Related Stories