ഫലസ്തീൻ ഗോൾ കീപ്പർ സലീം അൽ അഷ്‌കറിനെ കൊന്ന് ഇസ്രായേൽ, ലോകകപ്പിനിടെ നടുക്കുന്ന വാർത്ത
ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ ദേശീയ ഫുട്ബോൾ ഗോൾകീപ്പർ സലീം അൽ അഷ്കർ (32) കൊല്ലപ്പെട്ടു. ഈയാഴ്ച ഗസ്സ സ്ട്രിപ്പിൽ ഉണ്ടായ ആക്രമണത്തിലാണ് സലീമിന് ജീവൻ നഷ്ടപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശത്തിനിടയിൽ കായിക ലോകത്തെയു

ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ ദേശീയ ഫുട്ബോൾ ഗോൾകീപ്പർ സലീം അൽ അഷ്കർ (32) കൊല്ലപ്പെട്ടു. ഈയാഴ്ച ഗസ്സ സ്ട്രിപ്പിൽ ഉണ്ടായ ആക്രമണത്തിലാണ് സലീമിന് ജീവൻ നഷ്ടപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശത്തിനിടയിൽ കായിക ലോകത്തെയും ഫുട്ബോൾ പ്രേമികളെയും ഒരേപോലെ കണ്ണീരിലാഴ്ത്തുന്നതായി ഈ ദാരുണ സംഭവം.
വെറും അഞ്ച് മാസം മുൻപായിരുന്നു സലീം അൽ അഷ്കറിന്റെ വിവാഹം കഴിഞ്ഞത്. സലീമിന്റെ ഭാര്യ ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഒരുനോക്കു കാണാൻ പോലുമാകാതെയുള്ള സലീമിന്റെ ഈ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തെയും സഹതാരങ്ങളെയും അക്ഷരാർത്ഥത്തിൽ തകർത്തിരിക്കുകയാണ്. പ്രമുഖ ചിലിയൻ ഫുട്ബോൾ ക്ലബ്ബായ ‘ഡിപ്പോർട്ടീവോ ഫലസ്തീനോ’ സലീമിന്റെ മരണത്തിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. നിരപരാധികൾ കൊല്ലപ്പെടുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്കയറിയിച്ച ക്ലബ്ബ്, ഗാസയിൽ സമാധാനവും നീതിയും വേഗത്തിൽ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതുമുതൽ ഇതുവരെ ആയിരത്തിലധികം ഫലസ്തീൻ കായികതാരങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സലീം അൽ അഷ്കറിനെ കൂടാതെ ഒട്ടേറെ പ്രമുഖ കായിക വ്യക്തിത്വങ്ങൾക്കും നൂറുകണക്കിന് യുവ ഫുട്ബോൾ താരങ്ങൾക്കുമാണ് ഈ യുദ്ധത്തിൽ ഇതിനകം ജീവൻ നഷ്ടപ്പെട്ടത്. അധിനിവേശ സേനയുടെ നിരന്തരമായ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും ഗസ്സയുടെ കായിക അടിസ്ഥാന സൗകര്യങ്ങളെയും കളിസ്ഥലങ്ങളെയും പൂർണമായും തകർത്തിരിക്കുകയാണ്.
അതേസമയം, അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി പുരോഗമിക്കുന്ന 2026 ലോകകപ്പ് ഫുട്ബോൾ മത്സര വേദികളിൽ ഫലസ്തീൻ ജനതയ്ക്ക് അനുകൂലമായ ഐക്യദാർഢ്യ പ്രകടനങ്ങൾ വ്യാപകമാകുകയാണ്. അൾജീരിയ, ബോസ്നിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ പലസ്തീന് ശക്തമായ പിന്തുണയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം കാൻസാസ് സിറ്റിയിൽ നടന്ന അൾജീരിയ-അർജന്റീന മത്സരത്തിൽ ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സ്റ്റേഡിയത്തിലുടനീളം ആരാധകർ ഫലസ്തീൻ പതാകകൾ ഉയർത്തുകയും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
