Skip to content
Sports

2014ലെ ഐ.പി.എൽ വാതുവെപ്പ് വിവാദം ധോണി നൽകിയ മാനനഷ്‌ട കേസിൽ വിചാരണ ആരംഭിക്കാൻ കോടതി ഉത്തരവ്

ചെന്നൈ: 2014-ലെ ഐ.പി.എൽ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് എം.എസ്. ധോണി നൽകിയ മാനനഷ്ടക്കേസിൽ വിചാരണ ആരംഭിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ജി. സമ്പത്ത് കുമാറിനെതിരെയാണ് ധോണി കേസ് നൽകിയിരുന്നത്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധോണി കോടതിയെ സമീപിച്ചത്. സീ മീഡിയ കോര

N

News Desk

Published on: 13 Aug 2025, 12:01 pm

2014ലെ ഐ.പി.എൽ വാതുവെപ്പ് വിവാദം  ധോണി നൽകിയ മാനനഷ്‌ട കേസിൽ വിചാരണ ആരംഭിക്കാൻ കോടതി ഉത്തരവ്

ചെന്നൈ: 2014-ലെ ഐ.പി.എൽ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് എം.എസ്. ധോണി നൽകിയ മാനനഷ്ടക്കേസിൽ വിചാരണ ആരംഭിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ജി. സമ്പത്ത് കുമാറിനെതിരെയാണ് ധോണി കേസ് നൽകിയിരുന്നത്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധോണി കോടതിയെ സമീപിച്ചത്. സീ മീഡിയ കോര്‍പ്പറേഷന്‍, ന്യൂസ് നാഷന്‍ നെറ്റ് വർക്ക് എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയും മാധ്യമപ്രവര്‍ത്തകനായ സുധീര്‍ ചൗധരി എന്നിവര്‍ക്കെതിരേയുമാണ് ധോനി 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയത്. ഐ.പി.എല്‍ വാതുവെപ്പ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്നു സമ്പത്ത്. മാനനഷ്ടക്കേസിനെ തുടര്‍ന്ന് സമ്പത്ത് എഴുതിനല്‍കിയ വിശദീകരണത്തില്‍ ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ച് ധോനി വീണ്ടും പരാതി നൽകുകയായിരുന്നു.

Related Stories