വിവാഹത്തിനൊരുങ്ങി സ്‌മൃതി മന്ദാന, സംഗീത സംവിധായകന്‍ പലാഷ് മുച്ചലാണ് വരൻ
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ ഓപ്പണറായ സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ചലും വിവാഹിതരാകാനൊരുങ്ങുന്നു. നവംബർ മാസത്തിൽ വിവാഹ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിക്കറ്റ് ലോകവും സിനിമാ ലോകവും ഒരുമിക്കുന്ന ഈ താരവിവാഹത്തിനായി ആരാധകർ ആകാംഷയോടെ കാത്തി

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ ഓപ്പണറായ സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ചലും വിവാഹിതരാകാനൊരുങ്ങുന്നു. നവംബർ മാസത്തിൽ വിവാഹ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിക്കറ്റ് ലോകവും സിനിമാ ലോകവും ഒരുമിക്കുന്ന ഈ താരവിവാഹത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ലോകകപ്പ് കഴിഞ്ഞാല്‍ വിവാഹം വൈകിക്കേണ്ടെന്നാണ് ഇരുവരുടേയും തീരുമാനം.
നേരത്തെ, ഇൻഡോറിൽ നടന്ന ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പലാഷ് മുച്ചൽ രസകരമായ മറുപടി നൽകിയിരുന്നു. “അവൾ വൈകാതെ ഇൻഡോറിൻ്റെ മരുമകളാകും,” എന്നായിരുന്നു പലാഷിൻ്റെ പ്രതികരണം. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയബന്ധം പരസ്യമായി സ്ഥിരീകരിക്കപ്പെട്ടത്.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
