ഇന്ത്യൻ ഫുട്ബോളിന് തിരിച്ചടി ഫിഫ റാങ്കിംഗിൽ 133-ാം സ്ഥാനത്ത്
ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനങ്ങൾ തുടരുകയാണ്. ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ 133-ാം സ്ഥാനത്തേക്ക് വീണു, ഇത് കഴിഞ്ഞ 9 വർഷത്തിനിടയിലെ ഏറ്റവും മോശം റാങ്കിംഗാണ്. ഹോങ്കോങ്ങിനെതിരെ നടന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് ഈ കൂപ്പുകുത്തൽ. മുൻപ് 127-ാം സ്ഥാനത്തായ

ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനങ്ങൾ തുടരുകയാണ്. ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ 133-ാം സ്ഥാനത്തേക്ക് വീണു, ഇത് കഴിഞ്ഞ 9 വർഷത്തിനിടയിലെ ഏറ്റവും മോശം റാങ്കിംഗാണ്. ഹോങ്കോങ്ങിനെതിരെ നടന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് ഈ കൂപ്പുകുത്തൽ.
മുൻപ് 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ആറ് സ്ഥാനങ്ങൾ പിന്നോട്ട് പോയാണ് 133-ൽ എത്തിയത്. 2016 ഡിസംബറിൽ 135-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, പിന്നീട് റാങ്കിംഗിൽ വലിയ മുന്നേറ്റം നടത്തി 2017-ൽ 96-ാം സ്ഥാനത്തും 2023-ൽ 99-ാം സ്ഥാനത്തും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മോശം അവസ്ഥയിലേക്ക് തിരിയുകയാണ്.
നിലവിൽ ഏഷ്യൻ ടീമുകളിൽ 24-ാം സ്ഥാനത്താണ് ഇന്ത്യ. ജപ്പാൻ (17), ഇറാൻ (20), ദക്ഷിണ കൊറിയ (23), ഖത്തർ (53) എന്നിവരാണ് ഏഷ്യയിൽ മുന്നിലുള്ള മറ്റ് പ്രധാന ടീമുകൾ
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
