Skip to content
Sports

ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര: ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 94 റൺസ് എന്ന നിലയിൽ

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റനായ ശേഷം ഇതാദ്യമായാണ് ഗില്ലിന് ടോസ് ലഭിക്കുന്നത്. കഴിഞ്ഞ ആറു ടെസ്റ്റുകളിലും ഗില്ലിന് ടോസ് നഷ്ടമായിരുന്നു. ഒടുവില്‍ ക്യാപ്റ്റനായുള്ള ഏഴാം ടെസ്റ്റില്‍ ടോസ് ഭാഗ്യം ഗില്ലിനെ തുണച്ചു. ഇന്ത്യന്‍ ടീമില്‍ മാറ

N

News Desk

Published on: 10 Oct 2025, 2:43 pm

ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര: ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 94 റൺസ് എന്ന നിലയിൽ

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റനായ ശേഷം ഇതാദ്യമായാണ് ഗില്ലിന് ടോസ് ലഭിക്കുന്നത്. കഴിഞ്ഞ ആറു ടെസ്റ്റുകളിലും ഗില്ലിന് ടോസ് നഷ്ടമായിരുന്നു. ഒടുവില്‍ ക്യാപ്റ്റനായുള്ള ഏഴാം ടെസ്റ്റില്‍ ടോസ് ഭാഗ്യം ഗില്ലിനെ തുണച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. വിന്‍ഡീസ് ടീമില്‍ ബ്രാന്‍ഡന്‍ കിങ്ങിനും ജൊഹാന്‍ ലയ്‌നും പകരം ടെവിം ഇംലാച്ചും ആന്‍ഡേഴ്‌സണ്‍ ഫിലിപ്പും ടീമിലെത്തി.

പരമ്പരയിലെ അവസാന ടെസ്റ്റിനാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമായത്. ആ​ദ്യ മ​ത്സ​രം ഇ​ന്നി​ങ്സി​ന് ജ​യി​ച്ച ഇ​ന്ത്യ ഈ മത്സരവും അ​നാ​യാ​സം പി​ടി​ച്ച​ട​ക്കി പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ജയിച്ചാൽ വെസ്റ്റിൻഡീസിനെതിരെ തുടർച്ചയായ പത്താം ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. സ്പിന്നിനെ കാര്യമായി പിന്തുണക്കുന്ന ഡൽഹിയിലെ പിച്ചിൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനുമായാണ് ടീം ഇന്ത്യ വിൻഡീസിനെ നേരിടുന്നത്.

Related Stories