Skip to content
Sports

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്, ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 378ന് പുറത്ത്, ഇംഗ്ലണ്ട് ബാറ്റിംഗ് ശക്തമായ നിലയിൽ

മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിൽ പുരോഗമിക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 358 റൺസിന് അവസാനിച്ചപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒ

N

News Desk

Published on: 25 Jul 2025, 5:28 pm

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്, ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 378ന് പുറത്ത്, ഇംഗ്ലണ്ട് ബാറ്റിംഗ് ശക്തമായ നിലയിൽ

മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിൽ പുരോഗമിക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 358 റൺസിന് അവസാനിച്ചപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന നിലയിലാണ്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 358 റൺസിന് അവസാനിച്ചു. പരിക്കേറ്റ കാലുമായി ക്രീസിലെത്തി 54 റൺസ് നേടിയ റിഷഭ് പന്തിന്റെ പോരാട്ടവീര്യം ശ്രദ്ധേയമായി. സായ് സുദർശൻ (61), യശസ്വി ജയ്സ്വാൾ (58), കെ.എൽ. രാഹുൽ (46), ഷാർദുൽ ഠാക്കൂർ (41) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 5 വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ 358 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണർമാരായ ബെൻ ഡക്കറ്റിന്റെയും (94) സാക് ക്രൗളിയുടെയും (84) തകർപ്പൻ പ്രകടനത്തിൽ ശക്തമായ നിലയിലെത്തി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 166 റൺസ് കൂട്ടിച്ചേർത്തു.

രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന നിലയിലാണ്. ഒലി പോപ്പ് (20*), ജോ റൂട്ട് (11*) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ ഇംഗ്ലണ്ടിന് ഇനി 133 റൺസ് കൂടി മതി.

ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജയും അൻഷുൽ കാംബോജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ പേസർമാർക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല.

Related Stories