Skip to content
Sports

അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം, അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സമനിലയിൽ

ലണ്ടൻ: ആവേശകരമായ ആൻഡേഴ്സൻ-ടെൻഡുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 6 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര 2-2 ന് സമനിലയിലാക്കി. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിന് ഓൾഔട്ടായി. ജയത്തിലേക്ക് 35 റൺസ് മാത്രം വേണ്ടിയിരുന്ന അഞ്ചാം ദിനം,

N

News Desk

Published on: 4 Aug 2025, 5:09 pm

അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം, അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സമനിലയിൽ

ലണ്ടൻ: ആവേശകരമായ ആൻഡേഴ്സൻ-ടെൻഡുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 6 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര 2-2 ന് സമനിലയിലാക്കി. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിന് ഓൾഔട്ടായി.

ജയത്തിലേക്ക് 35 റൺസ് മാത്രം വേണ്ടിയിരുന്ന അഞ്ചാം ദിനം, അപ്രതീക്ഷിത തിരിച്ചുവരവിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കളി കൈവിട്ടെന്ന് തോന്നിയ ഘട്ടത്തിൽ മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും തീപ്പൊരി ബൗളിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മുഹമ്മദ് സിറാജ് 5 വിക്കറ്റ് നേടിയപ്പോൾ പ്രസിദ്ധ് കൃഷ്ണ 4 വിക്കറ്റുകൾ സ്വന്തമാക്കി.

നാലാം ദിനം സെഞ്ചുറികൾ നേടി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച റൂട്ടും ബ്രൂക്കും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ ഉയർന്നത്. അഞ്ചാം ദിനം സ്മിത്ത്, ഓവർട്ടൺ, ജോഷ് ടങ് എന്നിവരെ തുടരെ പുറത്താക്കി സിറാജും പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലണ്ടിന്റെ വിജയ സ്വപ്‌നങ്ങൾ തകർത്തു. പരിക്കേറ്റ ക്രിസ് വോക്സ് ഒരു കൈ കൊണ്ട് ബാറ്റ് ചെയ്തെങ്കിലും സിറാജിന്റെ ബൗളിംഗിൽ അറ്റ്കിൻസൺ പുറത്തായതോടെ ഇന്ത്യയ്ക്ക് വിജയം ഉറപ്പായി.

നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 396 റൺസെടുത്തിരുന്നു. യശസ്വി ജയ്സ്വാളിന്റെ (118) സെഞ്ച്വറിയും ആകാശ് ദീപ് (66), വാഷിംഗ്ടൺ സുന്ദർ (53), രവീന്ദ്ര ജഡേജ (53) എന്നിവരുടെ അർധ സെഞ്ച്വറികളും ഇന്ത്യൻ സ്കോറിന് കരുത്തേകി. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് 23 റൺസിന്റെ ലീഡ് ഉണ്ടായിരുന്നു.

Related Stories