Skip to content
Sports

ലിവർപൂർ താരം ഡിയാഗോ ജോട്ട ആക്സിഡൻ്റിൽ മരണപെട്ടു

ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയാഗോ ജോട്ട (28) സ്പെയിനിൽ കാർ അപകടത്തിൽ മരിച്ചു. വാർത്ത ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിൽ വെച്ചാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട കാറിൽ ജോട്ടയുടെ സഹോദരൻ ആന്ദ്രെ ഫെലിപ്പും (26) ഉണ്ടായിരുന്നു. ഇരുവരും അപകടത്തി

N

News Desk

Published on: 3 Jul 2025, 2:49 pm

ലിവർപൂർ താരം ഡിയാഗോ ജോട്ട ആക്സിഡൻ്റിൽ മരണപെട്ടു

ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയാഗോ ജോട്ട (28) സ്പെയിനിൽ കാർ അപകടത്തിൽ മരിച്ചു. വാർത്ത ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിൽ വെച്ചാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട കാറിൽ ജോട്ടയുടെ സഹോദരൻ ആന്ദ്രെ ഫെലിപ്പും (26) ഉണ്ടായിരുന്നു.

ഇരുവരും അപകടത്തിൽ മരിച്ചതായി സ്പാനിഷ് സിവിൽ ഗാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച അർദ്ധരാത്രിയോടെ എ52 ഹൈവേയിൽ സെർനാഡില്ല മുനിസിപ്പാലിറ്റിയിലൂടെ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഇവർ സഞ്ചരിച്ച ലംബോർഗിനി കാർ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി തീപിടിച്ചതാണ് അപകടകാരണം. കാറിന് തീപിടിച്ചത് ഇരുവരുടെയും മരണത്തിന് കാരണമായി.

രണ്ടാഴ്ച മുൻപ് മാത്രമാണ് ജോട്ട തൻ്റെ പങ്കാളിയായ റൂട്ടെ കാർഡോസോയെ വിവാഹം കഴിച്ചത്. മൂന്ന് കുട്ടികളുണ്ട്. 2020-ൽ വോൾവർഹാംപ്ടണിൽ നിന്ന് 44.7 ദശലക്ഷം യൂറോയ്ക്കാണ് ജോട്ട ലിവർപൂളിൽ ചേർന്നത്. ലിവർപൂളിനായി 182 മത്സരങ്ങളിൽ നിന്ന് 65 ഗോളുകളും 26 അസിസ്റ്റുകളും നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ ലിവർപൂളിനൊപ്പം അദ്ദേഹം നേടിയിരുന്നു.

ജോട്ടയുടെയും സഹോദരന്റെയും മരണത്തിൽ പോർച്ചുഗൽ പ്രധാനമന്ത്രിയും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റും ഉൾപ്പെടെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Related Stories