Skip to content
Sports

കരാർ പുതുക്കാൻ വല്ല്യുമ്മയോടൊപ്പമെത്തി ലാമിൻ യമാൽ

ബാഴ്സലോണ: ബാഴ്സലോണയുടെ യുവതാരം ലാമിൻ യമാൽ ക്ലബ്ബുമായുള്ള കരാർ പുതുക്കി. ഈ സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തൻ്റെ വല്ല്യുമ്മയെയും കൊണ്ടാണ് ലാമിൻ യമാൽ എത്തിയത്. ലാമിൻ യമാൽ ബാഴ്സലോണയുമായി 2031 വരെ കരാർ നീട്ടി. ആറ് വർഷത്തേക്കാണ് പുതിയ കരാർ. കരാർ ഒപ്പിടുന്ന ചടങ്ങിന് വല്ല്യുമ്മയെ കൂടെ കൂട്ടാൻ യമാൽ ആ

N

News Desk

Published on: 17 Jul 2025, 11:48 am

കരാർ പുതുക്കാൻ വല്ല്യുമ്മയോടൊപ്പമെത്തി ലാമിൻ യമാൽ

ബാഴ്സലോണ: ബാഴ്സലോണയുടെ യുവതാരം ലാമിൻ യമാൽ ക്ലബ്ബുമായുള്ള കരാർ പുതുക്കി. ഈ സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തൻ്റെ വല്ല്യുമ്മയെയും കൊണ്ടാണ് ലാമിൻ യമാൽ എത്തിയത്.

ലാമിൻ യമാൽ ബാഴ്സലോണയുമായി 2031 വരെ കരാർ നീട്ടി. ആറ് വർഷത്തേക്കാണ് പുതിയ കരാർ. കരാർ ഒപ്പിടുന്ന ചടങ്ങിന് വല്ല്യുമ്മയെ കൂടെ കൂട്ടാൻ യമാൽ ആഗ്രഹിച്ചിരുന്നതായും, അതിനായി ചടങ്ങ് മാറ്റിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് താരത്തിന് തൻ്റെ കുടുംബത്തോടുള്ള അടുപ്പം വ്യക്തമാക്കുന്നു. 2023-ൽ 15-ാം വയസ്സിൽ ബാഴ്സലോണയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ലാമിൻ യമാൽ, സ്പാനിഷ് ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് യമാൽ.

Related Stories