Skip to content
Sports

ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനക്കും ബ്രസീലിനും തോൽവി

2026-ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയ്ക്കും ബ്രസീലിനും തോൽവി. ഏകപക്ഷീയമായ ഓരോ ഗോളിനാണ് ഇരുടീമുകളും പരാജയപ്പെട്ടത്. അർജന്റീനയെ ഇക്വഡോറും ബ്രസീലിനെ ബൊളീവിയയുമാണ് പരാജയപ്പെടുത്തിയത്. അർജന്റീനക്കെതിരായ മത്സരത്തിൽ ഇക്വഡോറിനായി എനർ വലലൻസിയയാണ് വിജയ ഗോൾ നേടിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ലഭ

N

News Desk

Published on: 10 Sept 2025, 12:40 pm

ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനക്കും ബ്രസീലിനും തോൽവി

2026-ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയ്ക്കും ബ്രസീലിനും തോൽവി. ഏകപക്ഷീയമായ ഓരോ ഗോളിനാണ് ഇരുടീമുകളും പരാജയപ്പെട്ടത്. അർജന്റീനയെ ഇക്വഡോറും ബ്രസീലിനെ ബൊളീവിയയുമാണ് പരാജയപ്പെടുത്തിയത്.

അർജന്റീനക്കെതിരായ മത്സരത്തിൽ ഇക്വഡോറിനായി എനർ വലലൻസിയയാണ് വിജയ ഗോൾ നേടിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ചാണ് വലൻസിയ ഇക്വഡോറിന് വിജയം നേടിക്കൊടുത്തത്. മത്സരത്തിൽ ഇരുടീമുകളിൽ നിന്നും ഓരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ആദ്യ പകുതിയിൽ അർജന്റീനയുടെ നിക്കോളാസ് ഒട്ടമെന്റി ചുവപ്പ് കാർഡ് കണ്ട് പുറത്തായപ്പോൾ, രണ്ടാം പകുതിയിൽ ഇക്വഡോർ താരം മോയ്സസ് കൈസെഡോയെയും റഫറി പുറത്താക്കി.

ബ്രസീലിനെതിരായ മത്സരത്തിൽ മിഗുവൽ ടെർസെറോസ് ആണ് ബൊളീവിയക്കായി വിജയഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ടെർസെറോസ് ഗോളാക്കി മാറ്റുകയായിരുന്നു. ബ്രസീലിന്റെ ഗോൾപോസ്റ്റിലേക്ക് ബൊളീവിയ 23 ഷോട്ടുകളാണ് ഉതിർത്തത്, അതിൽ 10 എണ്ണം ഓൺ ടാർഗറ്റായിരുന്നു.

നിലവിൽ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 18 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 വിജയവും രണ്ട് സമനിലയും നാല് തോൽവിയും ആണ് അവരുടെ അക്കൗണ്ടിലുള്ളത്. അതേസമയം, ബ്രസീൽ 18 മത്സരങ്ങളിൽ നിന്ന് 28 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.

Related Stories