Skip to content
Sports

വിംബിൾട്ടണിൽ ചരിത്രം കുറിക്കാൻ ദ്യോക്കോവിച്ച് സെമിയിൽ ഒന്നാം നമ്പർ താരം ജാനിക് സിന്നറെ നേരിടും

ലണ്ടൻ: ടെന്നീസ് ലോകം ഉറ്റുനോക്കുന്ന വിംബിൾഡൺ പുരുഷ സിംഗിൾസ് സെമിഫൈനലിൽ, ചരിത്ര നേട്ടങ്ങൾ ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നോവാക് ജോക്കോവിച്ച് ലോക ഒന്നാം നമ്പർ താരം യാനിക് സിന്നറെ നേരിടും. 25-ാമത് ഗ്രാൻഡ് സ്ലാം കിരീടമെന്ന റെക്കോർഡിലേക്ക് ഒരു ചുവടുകൂടി അടുക്കാനാണ് ജോക്കോവിച്ച് ഈ മത്സരത്തിനിറങ്ങുന്നത്. ഫ്

N

News Desk

Published on: 10 Jul 2025, 11:46 am

വിംബിൾട്ടണിൽ ചരിത്രം കുറിക്കാൻ ദ്യോക്കോവിച്ച്  സെമിയിൽ  ഒന്നാം നമ്പർ താരം ജാനിക് സിന്നറെ നേരിടും

ലണ്ടൻ: ടെന്നീസ് ലോകം ഉറ്റുനോക്കുന്ന വിംബിൾഡൺ പുരുഷ സിംഗിൾസ് സെമിഫൈനലിൽ, ചരിത്ര നേട്ടങ്ങൾ ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നോവാക് ജോക്കോവിച്ച് ലോക ഒന്നാം നമ്പർ താരം യാനിക് സിന്നറെ നേരിടും. 25-ാമത് ഗ്രാൻഡ് സ്ലാം കിരീടമെന്ന റെക്കോർഡിലേക്ക് ഒരു ചുവടുകൂടി അടുക്കാനാണ് ജോക്കോവിച്ച് ഈ മത്സരത്തിനിറങ്ങുന്നത്.

ഫ്ലാവിയോ കോബോളിക്ക് എതിരെ നടന്ന ക്വാർട്ടർ ഫൈനലിൽ 6-7 (6/8), 6-2, 7-5, 6-4 എന്ന സ്കോറിന് വിജയിച്ചാണ് ജോക്കോവിച്ച് സെമിയിൽ പ്രവേശിച്ചത്. പുരുഷ വിഭാഗത്തിൽ വിംബിൾഡൺ സെമിഫൈനലിൽ 14-ാം തവണയും പ്രവേശിക്കുന്ന ആദ്യ താരം എന്ന റെക്കോർഡും ഈ വിജയത്തോടെ ജോക്കോവിച്ച് സ്വന്തമാക്കി. ബ്രിട്ടനിലെ ക്വീൻ കാമില ഉൾപ്പെടെ നിരവധി പ്രമുഖർ ഈ മത്സരം കാണാൻ എത്തിയിരുന്നു. മത്സരത്തിനിടെ ഒരു തവണ തെന്നി വീണെങ്കിലും, പരിക്ക് കാര്യമാക്കാതെ ജോക്കോവിച്ച് കളി പൂർത്തിയാക്കി.

മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ, പരിക്കിൻ്റെ ആശങ്കകൾക്കിടയിലും ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ മികച്ച പ്രകടനം കാഴ്ചവെച്ചു. യു.എസ്. പത്താം സീഡ് ബെൻ ഷെൽട്ടണെ 7-6 (7/2), 6-4, 6-4 എന്ന സ്കോറിന് അനായാസം മറികടന്നാണ് സിന്നർ സെമിയിൽ സ്ഥാനം ഉറപ്പിച്ചത്.

ജോക്കോവിച്ചും സിന്നറും തമ്മിലുള്ള ഈ സെമിഫൈനൽ പോരാട്ടം ടെന്നീസ് പ്രേമികൾക്ക് വലിയ വിരുന്നാകും. അടുത്തിടെ നടന്ന ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ സിന്നർ ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചിരുന്നു. എന്നാൽ, വിംബിൾഡണിൽ പുൽക്കോർട്ടിൽ നടന്ന മുൻ രണ്ട് മത്സരങ്ങളിലും ജോക്കോവിച്ചിനായിരുന്നു വിജയം.

Related Stories