നേതാക്കൾക്കെതിരായ സൈബർ ആക്രമണം; പ്രതിരോധം തീർക്കാൻ കെ.സി. വേണുഗോപാൽ പക്ഷം
കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, ജെബി മേത്തർ എന്നിവർക്കെതിരെ ആസൂത്രിതമായ രീതിയിൽ പ്രചാരണങ്ങൾ നടക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം

കോൺഗ്രസ് നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ കെ.സി. വേണുഗോപാൽ പക്ഷം രംഗത്തെത്തുന്നു. കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, ജെബി മേത്തർ എന്നിവർക്കെതിരെ ആസൂത്രിതമായ രീതിയിൽ പ്രചാരണങ്ങൾ നടക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലുണ്ടായ ഭിന്നതകൾക്ക് പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റും റവന്യൂ മന്ത്രിയുമായ എ.പി. അനിൽകുമാർ, കെ.സി. വേണുഗോപാൽ, ജെബി മേത്തർ എന്നിവർക്കെതിരെ സൈബർ ഇടങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന സൈബർ ഹാൻഡിലുകളിൽ നിന്നാണ് ഈ ആസൂത്രിത ആക്രമണം ഉണ്ടാകുന്നതെന്നാണ് കെ.സി. പക്ഷത്തിന്റെ പ്രധാന ആരോപണം.
സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ കെ.സി. വേണുഗോപാലിനെയും ജെബി മേത്തറിനെയും പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. ആക്രമണങ്ങളെ അതേ നാണയത്തിൽ പ്രതിരോധിക്കാനുള്ള നീക്കങ്ങളാണ് കെ.സി. അനുകൂല ഗ്രൂപ്പ് ഇപ്പോൾ നടത്തുന്നത്.
ഇതിനിടെ, സൈബർ ആക്രമണങ്ങളെ പരസ്യമായി അപലപിച്ചുകൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറിയും കെ.സി. അനുയായിയുമായ മണക്കാട് സുരേഷ് ഇന്ന് രാവിലെ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ഇത്തരത്തിലുള്ള സൈബർ നീക്കങ്ങൾ അപലപനീയമാണെന്നും, ഒരു തരത്തിലും മാന്യതയ്ക്കും അന്തസ്സിനും ചേർന്നതല്ലെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ വിമർശിച്ചു.
Related Stories

പരുതൂർ സ്കൂൾ വെടിവെപ്പ്; സഹപാഠിയെ കൊല്ലാൻ തന്നെയാണ് കുട്ടി തോക്കുമായെത്തിയതെന്ന് ടി.എം ശശി എംഎൽഎ
web desk · 3 minutes ago

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഇപ്പോള്‍ ജീവനോടെയില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്, പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്
web desk · 4 hours ago

ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ല, ഷാഫിയോടുള്ളത് ഗുരു-ശിഷ്യ ബന്ധമല്ല സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ
web desk · 20 hours ago

എൽപിഎസ്ടി സമരം; അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ല: മുഖ്യമന്ത്രി
web desk · 1 day ago
