Skip to content
Sports

ഒടുവിൽ ആ വാർത്തയെത്തി റൊണാൾഡോ വിവാഹിതനാകുന്നു

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതാകുന്നു. പങ്കാളി ജോർജിന റോഡ്രിഗസാണ് വാർത്ത സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ എട്ട് വർഷമായി റൊണാൾഡോയുടെ പങ്കാളിയായിരുന്ന ജോർജിന റോഡ്രിഗസാണ് വധു. ജോർജിന തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സൂച

N

News Desk

Published on: 12 Aug 2025, 1:28 pm

ഒടുവിൽ ആ വാർത്തയെത്തി റൊണാൾഡോ വിവാഹിതനാകുന്നു

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതാകുന്നു. പങ്കാളി ജോർജിന റോഡ്രിഗസാണ് വാർത്ത സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ എട്ട് വർഷമായി റൊണാൾഡോയുടെ പങ്കാളിയായിരുന്ന ജോർജിന റോഡ്രിഗസാണ് വധു. ജോർജിന തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സൂചന നൽകി, വിരലിൽ അണിഞ്ഞ വജ്രമോതിരത്തിന്റെ ചിത്രം പങ്കുവെച്ച് ‘യെസ് ഐ ഡു, ഈ ജീവിതത്തിലും ഇനിയുള്ളതിലും’ എന്ന് ജോർജിന കുറിച്ചു. 2016-ലാണ് റൊണാൾഡോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടുന്നത്. റൊണാൾഡോയ്ക്ക് റയൽ മാഡ്രിഡ് താരമായിരുന്ന സമയത്ത് മാഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറിൽ ജോർജിന സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. റൊണാൾഡോയുടെ അഞ്ചു മക്കളിൽ രണ്ടുപേർ ജോർജിനയുടെയും റൊണാൾഡോയുടെയും മക്കളാണ്. വിവാഹത്തീയതിയെക്കുറിച്ച് ഇരുവരും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related Stories