ഫിഫ ക്ലബ് ലോകകപ്പ് ചെൽസി ഫൈനലിൽ
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബിനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനെൻസിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ചെൽസിക്കായി ബ്രസീലിയൻ യുവതാരം ജോവോ പെഡ്രോ ഇ

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബിനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനെൻസിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ചെൽസിക്കായി ബ്രസീലിയൻ യുവതാരം ജോവോ പെഡ്രോ ഇരട്ട ഗോളുകൾ നേടി തിളങ്ങി.
ബ്രൈറ്റണിൽ നിന്ന് 60 മില്യൺ പൗണ്ടിന് (ഏകദേശം 79 മില്യൺ ഡോളർ) ചെൽസിയിലെത്തിയ ജോവോ പെഡ്രോ, തൻ്റെ രണ്ടാമത്തെ മത്സരത്തിൽ തന്നെ ഗോളുകളുമായി വരവറിയിച്ചു. 18-ാം മിനിറ്റിൽ മികച്ചൊരു സ്ട്രൈക്കിലൂടെയാണ് താരത്തിൽ നിന്ന് ആദ്യ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ, 56-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസുമായി ചേർന്നുള്ള നീക്കത്തിനൊടുവിൽ ജോവോ പെഡ്രോ വീണ്ടും വലകുലുക്കി ചെൽസിയുടെ ലീഡ് ഉറപ്പിച്ചു.
താൻ മുൻപ് കളിച്ച ക്ലബ്ബായ ഫ്ലുമിനെൻസിക്കെതിരെ ഗോൾ നേടിയപ്പോൾ ജോവോ പെഡ്രോ ഗോൾ ആഘോഷം ഒഴിവാക്കിയത് ശ്രദ്ധേയമായി. പഴയ ക്ലബ്ബിനോടുള്ള ബഹുമാനം പ്രകടിപ്പിച്ച് താരം കൈകൂപ്പി നിന്നു
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
