ദലൈലാമക്ക് താമസിക്കാൻ ഡൽഹിയിലെ ലുട്ട്യൻസ് ബംഗ്ലാവ് അനുവദിച്ച് കേന്ദ്ര സർക്കാർ
ലുട്ട്യൻസ് ഡൽഹിയിലെ പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലുള്ള ബംഗ്ലാവാണ് അദ്ദേഹത്തിനായി അനുവദിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക് ന്യൂഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ലുട്ട്യൻസ് ഡൽഹിയിൽ കേന്ദ്ര സർക്കാർ ഔദ്യോഗിക വസതി അനുവദിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ദലൈലാമയുടെ ഓഫീസായ 'ഗാഡൻ ഫോഡ്രാങ് ട്രസ്റ്റിന്' ഈ ബംഗ്ലാവ് കൈമാറിയിരിക്കുന്നത്.
ലുട്ട്യൻസ് ഡൽഹിയിലെ പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലുള്ള ബംഗ്ലാവാണ് അദ്ദേഹത്തിനായി അനുവദിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും സാധാരണഗതിയിൽ മൂന്ന് വർഷത്തേക്കാണ് ഇത്തരം വസതികൾ അനുവദിച്ചു നൽകുന്നത്. ആവശ്യമെങ്കിൽ പിന്നീട് കാലാവധി നീട്ടി നൽകാനുള്ള വ്യവസ്ഥയും ഇതിലുണ്ട്.
ദലൈലാമയുടെ ആത്മീയ പ്രവർത്തനങ്ങളും സ്ഥാപനത്തിന്റെ പാരമ്പര്യവും സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ മാനുഷിക കാഴ്ചപ്പാടുകൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഗാഡൻ ഫോഡ്രാങ് ട്രസ്റ്റ്. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, മതസൗഹാർദ്ദം വളർത്തുക, ടിബറ്റൻ സംസ്കാരവും സ്വത്വവും സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനുപുറമെ പുരാതന ഭാരതീയ ജ്ഞാനത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം വളർത്തുന്നതിനും ഈ ട്രസ്റ്റ് മുൻകൈ എടുക്കുന്നുണ്ട്.
Related Stories

പരുതൂർ സ്കൂൾ വെടിവെപ്പ്; സഹപാഠിയെ കൊല്ലാൻ തന്നെയാണ് കുട്ടി തോക്കുമായെത്തിയതെന്ന് ടി.എം ശശി എംഎൽഎ
web desk · 3 minutes ago

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഇപ്പോള്‍ ജീവനോടെയില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്, പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്
web desk · 4 hours ago

ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ല, ഷാഫിയോടുള്ളത് ഗുരു-ശിഷ്യ ബന്ധമല്ല സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ
web desk · 20 hours ago

എൽപിഎസ്ടി സമരം; അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ല: മുഖ്യമന്ത്രി
web desk · 1 day ago
