ഗെറ്റാഫയെ തകർത്ത് ബാഴ്‌സ തോൽപിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്
ലാലിഗയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഗെറ്റാഫയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ബാഴ്‌സലോണ. ബാഴ്സയ്ക്ക് വേണ്ടി ഫെറാൻ ടോറസ് (15′, 34′) ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡാനി ഓൽമോ (62′) മറ്റൊരു ഗോൾ സ്വന്തമാക്കി. ഈ വിജയത്തോടെ 13 പോയിന്റുകളുമായി ബാഴ്‌സലോണ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ജൊഹാൻ ക്രൈഫ്

ലാലിഗയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഗെറ്റാഫയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ബാഴ്‌സലോണ. ബാഴ്സയ്ക്ക് വേണ്ടി ഫെറാൻ ടോറസ് (15′, 34′) ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡാനി ഓൽമോ (62′) മറ്റൊരു ഗോൾ സ്വന്തമാക്കി. ഈ വിജയത്തോടെ 13 പോയിന്റുകളുമായി ബാഴ്‌സലോണ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
ജൊഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണയുടെ ആധിപത്യം പ്രകടമായിരുന്നു. ആദ്യ പകുതിയിൽ റാഫിന്യ നൽകിയ പാസ് സ്വീകരിച്ച ഓൽമോ ഒരു ബാക്ക് ഹീലിലൂടെ പന്ത് ഫെറാൻ ടോറസിന് നൽകി, ടോറസ് അത് ഗോളാക്കി മാറ്റി. അധികം വൈകാതെ തന്നെ കൗണ്ടർ അറ്റാക്കിലൂടെ ഫെറാൻ ബാഴ്‌സയുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന മാർക്കസ് റാഷ്‌ഫോർഡിന്റെ അസിസ്റ്റിൽ ഡാനി ഓൽമോ മൂന്നാം ഗോളും നേടി.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
