ഓസ്‌ട്രേലിയക്കെതിരെ വിൻഡീസ് 27 റൺസിന് ഓൾ ഔട്ട്
കിംഗ്സ്റ്റൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 27 റൺസിന് ഓൾ ഔട്ടായി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ എന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി. 176 റൺസിനാണ് ഓസ്ട്രേലിയ ഈ മത്സരം വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയത്. 204 റ

കിംഗ്സ്റ്റൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 27 റൺസിന് ഓൾ ഔട്ടായി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ എന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി. 176 റൺസിനാണ് ഓസ്ട്രേലിയ ഈ മത്സരം വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയത്.
204 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് വെറും 27 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. വിൻഡീസ് നിരയിൽ ഒരാൾക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത് (ജസ്റ്റിൻ ഗ്രീവ്സ് – 11). ഏഴ് ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായി.
കരിയറിലെ 100-ാം ടെസ്റ്റ് കളിച്ച മിച്ചൽ സ്റ്റാർക്ക് രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് ബാറ്റിംഗ് നിരയെ തകർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന താരം എന്ന റെക്കോർഡും (15 പന്തുകൾ) സ്റ്റാർക്ക് സ്വന്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ 1955-ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് നേടിയ 26 റൺസാണ്. അതിന് ശേഷം ഇത്രയും കുറഞ്ഞ സ്കോറിന് ഒരു ടീം ഓൾ ഔട്ടാകുന്നത് ഇതാദ്യമാണ്.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
